‘സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഉണ്ടാകണം, രോഹിതിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനുമാകണം’ : ഹർഭജൻ സിംഗ് | Sanju Samson

ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ സ്പിന്നർ ഹർഭജൻ സിംഗ്. കെ എൽ രാഹുലിൻ്റെയോ ഹാർദിക് പാണ്ഡ്യയുടെയോ ശുഭ്മാൻ ഗില്ലിൻ്റെയോ ഋഷഭ് പന്തിന്റെയോ പേരല്ല ഹർഭജൻ തെരെഞ്ഞെടുത്തത് എന്നത് എടുത്തുപറയേണ്ടതാണ്. ജയ്പൂരിൽ നടന്ന ഐപിഎൽ 2024 ൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചതിന് ശേഷം പങ്കിട്ട ട്വീറ്റിൽ, അടുത്തതായി ഇന്ത്യയെ ആരാണ് നയിക്കേണ്ടതെന്ന് ഹർഭജൻ പറഞ്ഞു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എംഐ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തു. യശസ്വി ജയ്‌സ്വാൾ 60 പന്തിൽ യഥാക്രമം 9 ഫോറും 7 സിക്സും പറത്തി പുറത്താകാതെ 104 റൺസുമായി ഫോമിലേക്ക് മടങ്ങിഎത്തിയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്താകാതെ 38 റൺസെടുത്തപ്പോൾ ആർആർ 8 പന്തും 9 വിക്കറ്റും ശേഷിക്കെ ലക്ഷ്യം മറികടന്നു. ആദ്യ എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങൾ നേടിയതിനാൽ ഈ വിജയം പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് അവരുടെ സ്ഥാനം ഉറപ്പിച്ചു.

ജയ്‌സ്വാളിന്റെ പ്രകടനം ‘ഫോം താൽക്കാലികമാണ്, ക്ലാസ് സ്ഥിരമാണ്’ എന്ന പ്രസ്താവനയെ ന്യായീകരിക്കുന്നുവെന്ന് ഹർഭജൻ പറഞ്ഞു. എന്നാൽ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രശംസ ലഭിച്ചത് സഞ്ജുവിനാണ്.രോഹിത് ശർമ്മ പിന്മാറിയതിന് ശേഷം സാംസൺ അടുത്ത ക്യാപ്റ്റനാകണമെന്ന് ഹർഭജൻ പറഞ്ഞു. ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജു അനായാസം കടന്നുചെല്ലുമെന്നും ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി രോഹിതിന് കീഴിൽ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാര്യങ്ങൾ ലളിതമാക്കുകയും പിന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ശാന്തനായ നേതാവാണ് സഞ്ജു. അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയിൽ ഒരു തവണ എത്തിയിരുന്നു.

“ജയ്‌സ്വാളിന്റെ പ്രകടനം ‘ഫോം താൽക്കാലികമാണ്, ക്ലാസ് സ്ഥിരമാണ്’ എന്നത്തിന്റെ തെളിവാണ്. ലോകകപ്പിൽ കീപ്പർ ബാറ്റ്‌സ്മാനെ കുറിച്ച് ഒരു ചർച്ചയും പാടില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസൺ എത്തണം, കൂടാതെ രോഹിത്തിന് ശേഷം ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനും” ഹർഭജൻ പറഞ്ഞു.

Rate this post