സഞ്ജു മാജിക്ക് !! മൂന്നാം ടി 20 ഇന്ത്യക്ക് അനുകൂലമാക്കിയത് സഞ്ജു സാംസന്റെ ഈ സ്റ്റമ്പിങ്

വെസ്റ്റിൻഡിസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളിലും ഞെട്ടിപ്പിക്കുന്ന പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. അതിൽ നിന്ന് വലിയൊരു തിരിച്ചുവരവ് തന്നെയാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ നടത്തിയിരിക്കുന്നത്.

മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനവും, കുൽദീപ് യാദവിന്റെ ബോളിംഗ് മികവുമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ പരമ്പര 2-1 എന്ന നിലയിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം കീപ്പർ റോളിൽ എത്തിയ സഞ്ജു വിക്കെറ്റ് പിന്നിൽ കാഴ്ചവെച്ചത് മിന്നും പ്രകടനം തന്നെ. വിക്കെറ്റ് പിന്നിൽ ഉഷാറായി നിന്ന സഞ്ജു മനോഹരമായ ഒരു സ്റ്റമ്പിങ്ങിൽ കൂടിയാണ് വെസ്റ്റ് ഇൻഡീസ് സ്റ്റാർ ബാറ്റ്‌സ്മാനായ നിക്കോളാസ് പൂരനെ വീഴ്ത്തിയത്. വെടികെട്ട് ബാറ്റിംഗ് ആയി ഇന്ത്യക്ക് എതിരെ മികച്ച റെക്കോർഡ് ഉള്ള പൂരൻ ഇന്നും മികച്ച ഫോമിൽ ആയിരുന്നു.

പൂരൻ വെറും 12 ബോളിൽ 20 റൺസ് ആയി മുന്നേറുമ്പോൾ ആണ് വിക്കെറ്റ് പിന്നിൽ സഞ്ജു തന്റെ മാജിക്ക് പുറത്തെടുത്തത്.സഞ്ജു ഈ അതിവേഗ സ്റ്റമ്പിഗ് മുന്നിൽ വിൻഡിസ് താരം ഉത്തരം ഇല്ലാതെ പോയി. സഞ്ജു ഈ ഒരു ഫാസ്റ്റ് സ്റ്റമ്പിങ് ഇന്ത്യൻ ക്യാമ്പിൽ ആവേശമായി.

Rate this post