വലിയ പ്രതീക്ഷയോടെ സിംബാബ്‌വെ പര്യടനത്തിന് തയ്യാറെടുക്കാൻ സഞ്ജു സാംസൺ | Sanju Samson

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് കഴിഞ്ഞു. ഇനി സഞ്ജു സാംസൺ അടക്കമുള്ളവർക്ക് പുത്തൻ കരിയർ തുടങ്ങുന്നു.അടുത്ത മാസം സിംബാബ്‌വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ ശുഭ്മാൻ ഗില്ലിനെ ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

വിവിഎസ് ലക്ഷ്മണും സംഘവുമാണ് വരാനിരിക്കുന്ന പര്യടനത്തിൽ പരിശീലകർ.അഭിഷേക് ശർമ്മ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ, എന്നിവർ തങ്ങളുടെ കന്നി കോൾ അപ്പ് നേടി, സഞ്ജു സാംസൺ ,ശിവം ദൂബൈ ,ജയ്‌സ്വാൾ ഒഴികെയുള്ള നിലവിലെ ടി :20 വേൾഡ് കപ്പ് പ്രധാന ടീമിൽ നിന്ന് ആരെയും വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടില്ല.

വേൾഡ് കപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് മുന്നിൽ വലിയ അവസരമാണ് വന്നു ചേർന്നിരിക്കുന്നത്. സിംബാബ്‌വെക്കെതിരെ സഞ്ജു ആദ്യ ഇലവനിൽ തന്നെ കളിക്കാനുള്ള സാദ്യത കൂടുതലാണ്. ധ്രുവ് ജൂറൽ ആണ് വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക് മത്സരിക്കുന്ന മറ്റൊരു താരം.

ഇന്ത്യൻ ടീം: ഹബ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ (ഡബ്ല്യുകെ), ധ്രുവ് ജുറൽ (ഡബ്ല്യുകെ), ശിവം ദുബെ, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, അവേഷ് ഖാൻ, , മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ടി20യുടെ ഷെഡ്യൂൾ
ആദ്യ T20I – ജൂലൈ 6 ശനിയാഴ്ച
രണ്ടാം ടി20 – ജൂലൈ 7 ഞായറാഴ്ച
മൂന്നാം ടി20 – ജൂലൈ 10 ബുധനാഴ്ച
നാലാമത്തെ ടി20- ജൂലൈ 13 ശനിയാഴ്ച
അഞ്ചാം ടി20 – ജൂലൈ 14 ഞായറാഴ്ച

Rate this post