ധോണിയുടെ പകരക്കാരനായി സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്? | Sanju Samson

രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ 2025 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (സിഎസ്കെ) മാറിയേക്കുമെന്ന് അഭ്യൂഹമുണ്ട്.ഐപിഎല്ലിന്റെ മെഗാതാരലേലം വരാനിരിക്കുകയാണ്. അതുകൊണ്ട് വലിയ ട്വിസ്റ്റുകള്‍ തന്നെ പ്രതീക്ഷിക്കാം.ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 2025 സീസണിൽ നിരവധി മാറ്റങ്ങൾ ഉണ്ടായേക്കാം.

ഇതുവരെ, നിരവധി വമ്പൻ ഐപിഎൽ താരങ്ങൾ വ്യത്യസ്ത ടീമുകളിൽ ചേരുന്നതിൻ്റെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.മധ്യനിരയില്‍ സിഎസ്‌കെയ്ക്ക് സഞ്ജുവിനെ പോലൊരു ബാറ്റ്‌സ്മാന്‍ ആവശ്യമാണ്. മഹേന്ദ്ര സിംഗ് ധോണി ഏത് നിമിഷവും വിരമിക്കാനിരിക്കെ വിക്കറ്റ് കീപ്പറിനെയും ചെന്നൈക്ക് ആവശ്യമാണ്. ഇതെല്ലാം സഞ്ജുവാണെങ്കില്‍ പരിഹരിക്കപ്പെടും. എന്നാല്‍ സഞ്ജുവിനെ വാങ്ങുന്ന കാര്യത്തില്‍ ഇതുവരെ സിഎസ്‌കെ മനസ്സുതുറന്നിട്ടില്ല.ശിവം ദുബെയെ പകരം ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടേക്കും എന്നും സൂചനയുണ്ട്.

എന്നാല്‍ ശിവം ദുബെയെ വാങ്ങി സഞ്ജുവിനെ വിട്ടുനല്‍കുന്നൊരു ഡീലിന് രാജസ്ഥാന്‍ റോയല്‍സ് തയ്യാറാവില്ലെന്ന പ്രതികരണങ്ങളും ഉയരുന്നുണ്ട്.2013ൽ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു പിന്നീട് മൂന്ന് സീസണുകളില്‍ കൂടി ടീമിനായി കളിച്ചു.രാജസ്ഥാന്‍ റോയല്‍സിന് വിലക്ക് വന്നതോടെ 2016ലും 2017ലും ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് സഞ്ജു കളിച്ചത്. 2018ല്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു 2021മുതല്‍ ടീമിന്‍റെ നായകനുമാണ്.

ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു തന്‍റെ രണ്ടാം സീസണില്‍ തന്നെ ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് ഫൈനലില്‍ തോറ്റു.2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായെങ്കിലും കഴിഞ്ഞ സീസണില്‍ സഞ്ജുവിന് കീഴില്‍ വീണ്ടും രാജസ്ഥാന്‍ റോയൽസ് പ്ലേ ഓഫ് കളിച്ചു. രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് പരാജയം വഴങ്ങി പുറത്താവുകയായിരുന്നു.

Rate this post