‘പറക്കും ക്യാച്ചുമായി സഞ്ജു സാംസൺ’ : വിജയ് ഹസാരെ ട്രോഫിയിൽ കേരള ക്യാപ്റ്റനെടുത്ത തകർപ്പൻ ക്യാച്ച് | Sanju Samson

മഹാരാഷ്ട്രയെ 153 റൺസിന്‌ തകർത്ത് വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കേരളം കടന്നിരുന്നു. മഹാരാഷ്ട്ര ക്യാപ്റ്റൻ കേദാർ ജാദവിനെ പുറത്താക്കാൻ കേരള നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ തകർപ്പൻ ക്യാച്ചെടുത്തു.

പ്രീക്വാർട്ടർ പോരാട്ടത്തിൽ 384 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്ര 230 റൺസിന്‌ എല്ലാവരും പുറത്തായി. ആ ക്യാച്ച് മത്സരത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.23-ാം ഓവറിലായിരുന്നു പുറത്താകൽ. ബേസിൽ തമ്പി ഒരു സ്റ്റംപ് ലൈനിൽ ഒരു ഉജ്ജ്വലമായ ഔട്ട്-സ്വിംഗ് ഡെലിവറി എറിഞ്ഞു.പന്ത് ജാദവിന്റെ ബട്ടിന്റെ എഡ്ജിൽ തട്ടി വിക്കറ്റ്കീപ്പർക്ക് പുറത്തേക്ക് പോകുകയായിരുന്നു. എന്നിരുന്നാലും, സാംസൺ തന്റെ വലതുവശത്തേക്ക് ഒരു വലിയ ഡൈവ് എടുത്ത് ഒരു കൈകൊണ്ട് ക്യാച്ച് പിടിച്ചെടുത്തു.

കേദാർ ജാദവിന്റെ പുറത്താകൽ മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ കേരളത്തിന് പിടിമുറുക്കാൻ സഹായിച്ചു. വമ്പൻ ടോട്ടൽ പിന്തുടർന്ന മഹാരാഷ്ട്രക്ക് വേണ്ടി കൗശൽ എസ് താംബെയും ഓം ഭോസാലെയും തമ്മിൽ 139 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നൽകിയെങ്കിലും പിന്നീട് വന്ന ആർക്കും പിടിച്ചു നിൽക്കാനായില്ല .താംബെ 50 റൺസെടുത്ത് റണ്ണൗട്ടായി,ശ്രേയസ് ഗോപാലിന്റെ ബൗളിംഗിൽ ഭോസാലെ (78) വീണു.ബേസിൽ തമ്പി 11 റൺസെടുത്ത ക്യാപ്റ്റൻ കേദാർ ജാദവിന്റെ വിക്കറ്റ് നേടി.

ഒരു ഘട്ടത്തിൽ 20.1 ഓവറില്‍ 139-0 എന്ന നിലയിലായിരുന്ന മഹാരാഷ്ട്ര ഇതോടെ 30.3 ഓവറില്‍ 198-6 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ മഹാരാഷ്ട്ര 37.4 ഓവറിൽ 230 റൺസിന് പുറത്തായി. കേരളത്തിന് വേണ്ടി ശ്രേയസ് ഗോപാൽ നാലും,വൈശാഖ് ചന്ദ്രൻ മൂന്നും വിക്കറ്റ് വീഴ്ത്തി.തിങ്കളാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കേരളം രാജസ്ഥാനെ നേരിടും.നേരത്തെ, ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്റെയും (144) രോഹൻ കുന്നുമ്മലിന്റെയും (120) സെഞ്ചുറികളുടെ കരുത്തിലാണ് കേരളം നിശ്ചിത 50 ഓവറിൽ 383 റൺസെടുത്തത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി കൃഷ്ണ പ്രസാദും രോഹനും ചേർന്ന് 34.1 ഓവറിൽ 218 റൺസ് കൂട്ടിച്ചേർത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ നാലാം സെഞ്ച്വറി നേടിയ രോഹൻ 95 പന്തിൽ 18 ഫോറും സിക്‌സും സഹിതം 120 റൺസെടുത്തു.114 പന്തിൽ നിന്നാണ് കൃഷൻ പ്രസാദ് തന്റെ കന്നി സെഞ്ച്വറി നേടിയത്. 137 പന്തിൽ 13 ഫോറും നാല് സിക്‌സും സഹിതം 25കാരൻ 144 റൺസെടുത്തു.

Rate this post