രണ്ടാം ടി 20 യിലും സഞ്ജു സാംസൺ പുറത്തിരിക്കും ,ജിതേഷ് ശർമ്മ സ്ഥാനം നിലനിർത്തും | IND vs AFG 2nd T20I

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി 20 മത്സരം നാളെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കും. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ മത്സരം നഷ്ടമായതിനെ തുടർന്നാണ് വിരാട് കോഹ്‌ലി രണ്ടാം ടി20യിൽ കളിക്കാനിറങ്ങും.

എന്നാൽ സഞ്ജുവിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാനുള്ള സാധ്യതയില്ല. മൊഹാലി വേദിയായ ആദ്യ ട്വന്‍റി 20യില്‍ നിന്ന് മൂന്ന് മാറ്റമാണ് ഇന്‍ഡോറില്‍ ഇന്ത്യയുടെ ഇലവനില്‍ പ്രതീക്ഷിക്കുന്നത്. ബാറ്റര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കിന്‍റെ തിരിച്ചടിയുണ്ടായാല്‍ മാത്രമേ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താനാകൂ. ജയ്സ്വാള്‍ രണ്ടാം ട്വന്‍റി 20യില്‍ മടങ്ങിയെത്തിയാല്‍ ശുഭ്‌മാന്‍ ഗില്‍ പുറത്തിരിക്കേണ്ടിവരും.

വിരാട് കോലി മടങ്ങിയെത്തുന്നതോടെ തിലക് വര്‍മ്മയും പുറത്താകും.ബൗളര്‍മാരില്‍ അടിവാങ്ങിക്കൂട്ടിയ സ്പിന്നര്‍ രവി ബിഷ്ണോയിക്ക് പകരം കുല്‍ദീപ് യാദവിന് അവസരം നല്‍കിയേക്കും. രണ്ടാം ടി20യിലും സഞ്ജു സാംസൺ പുറത്ത് ഇരിക്കും എന്നാണ് മനസ്സിലാക്കുന്നത്.ഓപ്പണിംഗ് ടി20യിൽ സാംസണെ മറികടന്ന് ജിതേഷ് ശർമ്മയെ തിരഞ്ഞെടുതിരുന്നു.159 റൺസ് പിന്തുടരുന്നതിനിടെ 20 പന്തിൽ 31 റൺസ് നേടി 30-കാരൻ അവസരം പരമാവധി മുതലെടുത്തു.രണ്ടാം ടി20യിലും വിക്കറ്റ് കീപ്പർ-ബാറ്റർ തന്റെ റോൾ തുടരും.

ടി 20 യിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജുവിന് മികവ് പുലർത്താൻ സാധിച്ചെങ്കിലും ഇന്ത്യൻ ജേഴ്സിയിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞില്ല.കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിൽ സാംസൺ ഫിനിഷറുടെ റോൾ കളിച്ചെങ്കിലും വിജയിച്ചില്ല. 24 ടി20കളിൽ 133.57 സ്‌ട്രൈക്ക് റേറ്റിൽ വെറും 19.68 ശരാശരി മാത്രമാണുള്ളത്.ജിതേഷ് ശർമ്മ രാജ്യത്തെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായി ഉയർന്നു, ആഭ്യന്തര ടി20 ക്രിക്കറ്റിലും പഞ്ചാബ് കിംഗ്സിനായി ഐപിഎല്ലിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ചു.ടി20 യിൽ സ്‌ട്രൈക്ക് റേറ്റ് 150-ന് അടുത്താണ്.ഫിനിഷറുടെ റോളിൽ സഞ്ജുവിനേക്കാൾ മികച്ച റെക്കോർഡ് ജിതേഷ് ശർമക്കുണ്ട്