“സഞ്ജു സാംസണ് ഒരു അവസരം ലഭിക്കില്ല” :രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരമുണ്ടാവില്ല

ഇന്ന് ബാർബഡോസിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്ന് ആകാശ് ചോപ്ര.ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിക്കുകയും പരമ്പരയിൽ 1-0 ന് മുന്നിലാണ്.ഇന്ത്യൻ ടീം പ്ലെയിംഗ് ഇലവനിൽ ഒരു മാറ്റവും വരുത്താൻ സാധ്യതയില്ല.

സാംസൺ രണ്ടാം ഏകദിനം കളിച്ചേക്കില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ രണ്ടാം ഏകദിനം പ്രിവ്യൂ ചെയ്തുകൊണ്ട് പറഞ്ഞു.ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷൻ നാലിൽ ബാറ്റ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വെസ്റ്റ് ഇൻഡീസ് 114 റൺസിന് പുറത്തായതോടെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താൻ ആലോചിച്ച ടീം മാനേജ്‌മെന്റ് കിഷനും ഗില്ലും ചേർന്ന് ഓപ്പൺ ചെയ്തു. 46 പന്തിൽ 52 റൺസ് നേടിയ താരം ലഭിച്ച അവസരം പരമാവധി മുതലാക്കി.

ഒരു മത്സരത്തിന് ശേഷം സൂര്യകുമാർ യാദവിനെ പുറത്താക്കാൻ മാനേജ്‌മെന്റിന് താൽപ്പര്യമില്ലാത്തതിനാൽ സഞ്ജു ഇന്നും പുറത്തിരിക്കും എന്നാണ് ചോപ്ര പറയുന്നത് .ഇന്നും സഞ്ജുവിനെ കളിപ്പിച്ചില്ലെങ്കില്‍ ലോകകപ്പ് ടീമിലെ സ്ഥാനം പോലും ആശങ്കയിലാവും. ശുഭ്മാന്‍ ഗില്ലിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഐപിഎല്ലില്‍ ത്തിളങ്ങിയ ഗില്ലിന് പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ആദ്യ ഏകദിനതതിലും നിരാശപ്പെടുത്തിയതോടെ മത്സരത്തില്‍ തിളങ്ങേണ്ടത് ഗില്ലിനും അനിവാര്യമാണ്. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം യുസ്‌വേന്ദ്ര ചാഹലിനോ അക്ഷര്‍ പട്ടേലിനോ അവസരം നല്‍കിയേക്കും.

ആദ്യ ഏകദിനത്തിൽ 115 റൺസ് പിന്തുടരാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവിൽ ക്യാപ്റ്റൻ രോഹിത് ശർമയും (19 പന്തിൽ 12) രവീന്ദ്ര ജഡേജയും (21 പന്തിൽ 16) ചേർന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത് . രണ്ടാം ഏകദിനം ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ടെലിവിഷനില്‍ ഡിഡി സ്പോര്‍ട്സിലും ലൈവ് സ്ട്രീമിംഗില്‍ ഫാന്‍കോഡ് ആപ്പിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.

രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (WK), ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, ശാർദുൽ താക്കൂർ, മുകേഷ് കുമാർ

Rate this post