27 പന്തിൽ നിന്നും വെടിക്കെട്ട് ഫിഫ്‌റ്റിയുമായി സഞ്ജു സാംസൺ , ഇന്ത്യ മികച്ച സ്കോറിലേക്ക് | Sanju Samson
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടി20യിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസന്റെ ബാറ്റിൽ നിന്നും ബൗണ്ടറികളും സിക്സുകളും പ്രവഹിച്ചു. 27 പന്തിൽ നിന്നും സഞ്ജു അർധസെഞ്ചുറി തികച്ചു. അഞ്ചു കൂറ്റൻ സിക്സറുകളും മൂന്നു ഫോറും അടങ്ങുന്നതെയിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
തുടക്കത്തിൽ തന്നെ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന സഞ്ജു നായകൻ സുര്യയെയും കൂട്ടിപ്പിടിച്ച് ഇന്ത്യൻ സ്കോർ ഉയർത്തി. പവർ പ്ലേയിൽ 56 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.ജെറാൾഡ് കോറ്റ്‌സിയുടെ പന്തിൽ അയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്.
Fifty for Sanju Samson 🔥 pic.twitter.com/aLY7b8lcxT
— RVCJ Media (@RVCJ_FB) November 8, 2024
രണ്ടാം ഓവര്‍ എറിയാനെത്തിയ ഏയ്ഡന്‍ മാര്‍ക്രത്തിനെതിരെ ആദ്യ ബൗണ്ടറി നേടിയ സഞ്ജു കേശവ് മഹാരാജ് എറിഞ്ഞ മൂന്നാം ഓവറില്‍ ഫോറും സിക്സും അടിച്ച് കരുത്തുകാട്ടി. അതിനു ശേഷം സഞ്ജുവും സൂര്യയും ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു.ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി, ആവേശ് ഖാൻ, വരുൺ ചക്രവര്‍ത്തി.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), റയാൻ റിക്കിൾട്ടൻ (വിക്കറ്റ് കീപ്പർ), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക് ക്രൂഗർ, മാർകോ ജാന്‍സൻ, ആൻഡിലെ സിമെലെൻ, ജെറാൾഡ് കോട്സീ, കേശവ് മഹാരാജ്, എൻകാബയോംസി പീറ്റർ.