‘മിന്നുന്ന സെഞ്ചുറിയുമായി സഞ്ജു സാംസൺ’ : ആദ്യ ടി20യിൽ സൗത്ത് ആഫ്രിക്കക്ക് മുന്നിൽ 203 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ | India | South Africa

ഡർബനിൽ നടക്കുന്ന ഒന്നാം ടി20 യിൽ സൗത്ത് ആഫ്രിക്കക്ക് മുന്നിൽ 203 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ഇന്ത്യ നേടിയത്.സഞ്ജു സാംസന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്.50 പന്തിൽ നിന്നും 107 റൺസെടുത്ത സഞ്ജു 7 ഫോറും 10 സിക്‌സും നേടി. ഇന്ത്യക്കായി തിലക് വർമ്മ 33 ഉം, സുരയാകുമാർ 21 റൺസും നേടി. സൗത്ത് ആഫ്രിക്കക്ക് വേണ്ടി ജെറാൾഡ് കോറ്റ്‌സി മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 12 റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്.കേശവ് മഹാരാജ് എറിഞ്ഞ മൂന്നാം ഓവറില്‍ ഫോറും സിക്സും നേടി സഞ്ജു ഇന്ത്യൻ സ്കോർ ഉയർത്തി. എന്നാൽ നാലാം ഓവറിൽ സ്കോർ 24 ആയപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.എട്ട് പന്തിൽ ഏഴ് വിക്കറ്റ് എടുത്ത അഭിഷേക് ശർമ പുറത്തായി.

ജെറാൾഡ് കോറ്റ്‌സിയുടെ പന്തിൽ അയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. അഭിഷേക് ശർമയെ നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന സഞ്ജു നായകൻ സുര്യയെയും കൂട്ടിപ്പിടിച്ച് ഇന്ത്യൻ സ്കോർ ഉയർത്തി. പവർ പ്ലേയിൽ 56 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസന്റെ ബാറ്റിൽ നിന്നും ബൗണ്ടറികളും സിക്സുകളും പ്രവഹിച്ചു. 27 പന്തിൽ നിന്നും സഞ്ജു അർധസെഞ്ചുറി തികച്ചു. അഞ്ചു കൂറ്റൻ സിക്സറുകളും മൂന്നു ഫോറും അടങ്ങുന്നതെയിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഇരുവരും ഫിഫ്റ്റി കൂട്ടുകെട്ട് പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ ഒന്പതാം ഓവറിൽ 90 ൽ നിൽക്കെ സൂര്യയെ ഇന്ത്യക്ക് നഷ്ടമായി. 17 പന്തിൽ 21 റൺസ് നേടിയ സൂര്യയെ പാട്രിക്ക് ക്രുഗർ പുറത്താക്കി. 11 ആം ഓവറിൽ ആദ്യ പന്തിൽ സിക്സടിച്ച് സഞ്ജു ഇന്ത്യൻ സ്കോർ 100 കടത്തി. നാലാമനായി ഇറങ്ങിയ തിലക് വർമയും റൺസ് കണ്ടെത്തിയതോടെ 14 ആം ഓവറിൽ സ്കോർ 150 കടന്നു. ഫാസ്റ്റ് ബൗളർ ക്രൂഗരെ സിക്സടിച്ചാണ് തിലക് വർമ്മ ഇന്ത്യൻ സ്കോർ 150 കടത്തിയത്. വ്യക്തിഗത സ്കോർ 92 ൽ നിൽക്കെ മികച്ചൊരു സിക്‌സിലൂടെ സഞ്ജു സ്കോർ 98 ആക്കി.അടുത്ത ഓവറിൽ സിംഗിൾ നേടി സഞ്ജു സെഞ്ച്വറി തികച്ചു.

47 പന്തിൽ നിന്നാണ് സഞ്ജു ടി20 യിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. സഞ്ജുവിന്റെ ഇന്നിങ്സിൽ 7 ഫോറും 9 സിക്‌സും ഉണ്ടായിരുന്നു.ടി20യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ. സ്കോർ 167 ആയപ്പോൾ ഇന്ത്യക്ക് 33 റൺസ് നേടിയ തിലക് വർമയെ നഷ്ടമായി. അടുത്ത ഓവറിൽ 107 റൺസ് നേടിയ സഞ്ജുവിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 181 ആയപ്പോൾ കിഡ്നിണ് പാണ്ട്യയുടെ വിക്കറ്റ് നഷ്ടമായ. സ്കോർ 194 ലെത്തിയപ്പോൾ 11 റൺസ് നേടിയ റിങ്കു സിംഗിനെ ഇന്ത്യക്ക് നഷ്ടമായി.അവസാന ഓവറിൽ അക്‌സർ പട്ടേലിനെയും ഇന്ത്യക്ക് നഷ്ടമായി.

Rate this post