ഔട്ട് or നോട്ട് ഔട്ട്? : സഞ്ജു സാംസണിന്റെ ബ്രില്യന്റ് സ്റ്റമ്പിംഗ് അനുവദിക്കാത്ത തേർഡ് അമ്പയർ | Sanju Samson
ഔട്ട് or നോട്ട് ഔട്ട്? രാജസ്ഥാൻ റോയൽസ് ഹൈദരാബാദ് സൺറൈസേഴ്സ് മത്സരത്തിൽ അമ്പയറുടെ വിവാദ തീരുമാനം കാരണം സഞ്ജു സാംസന്റെ മനോഹരമായ സ്റ്റമ്പിങ് അനുവദിച്ചു കൊടുത്തില്ല. റോയൽസ് നായകൻ നായകൻ സഞ്ജു സാംസൺ തന്റെ പ്രതിഭ പുറത്തെടുത്തപ്പോൾ ഏറ്റവും ചെറിയ വ്യത്യാസത്തിൽ SRH-ൻ്റെ ട്രാവിസ് ഹെഡ് രക്ഷപ്പെട്ടു.
ആവേശ ഖാൻ എറിഞ്ഞ 15-ാം ഓവറിൽ സഞ്ജു ട്രാവിസ് ഹെഡിനെ ഔട്ടാക്കിയെങ്കിലും അമ്പയർ ഔട്ട് അനുവദിച്ചില്ല.സ്ട്രൈക്ക് നിന്ന ട്രാവിസ് ഹെഡ് ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും ബാറ്റിൽ പന്ത് കൊണ്ടില്ല . അവസരം മുതലെടുത്ത സഞ്ജു പന്ത് നേരെ സ്റ്റമ്പിലേക്ക് എറിയുകയും ഔട്ടിനായി അപ്പീൽ ചെയ്തു, എന്നാൽ മൂന്നാം അമ്പയർ ഔട്ട് കൊടുത്തില്ല. ടിവി റിപ്ലേകളിൽ അടക്കം ബാറ്റ് സ്റ്റമ്പിൽ ബോൾ കൊള്ളുന്ന സമയം എയറിൽ ആണെന്ന് വ്യക്തം. തീരുമാനത്തിൽ രാജസ്ഥാൻ ടീം പ്രതിഷേധവുമായി എത്തുകയും ചെയ്തു.ശേഷം നെക്സ്റ്റ് പന്തിൽ തന്നെ ആവേഷ് ഖാൻ ട്രാവിസ് ഹെഡ് സ്റ്റമ്പ്സ് തെറിപ്പിച്ചു.
A CONTROVERSIAL DECISION FROM THE 3RD UMPIRE.
— Mufaddal Vohra (@mufaddal_vohra) May 2, 2024
Travis Head given Not Out saying bat grounded, Sanga was unhappy then Avesh Khan gets him next ball. pic.twitter.com/T0vjGRX8l6
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്.തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹെന്റിച്ച് ക്ലാസനാണ് 200നോട് അടുത്തെത്തിച്ചത്. 18 പന്തുകള്‍ നേരിട്ട താരം 40 റണ്‍സുമായി റെഡ്ഡിക്കൊപ്പം പുറത്താവാതെ നിന്നു. മൂന്ന് വീതം സിക്സും ഫോറും ക്ലാസന് നേടിയിരുന്നു.
.@rajasthanroyals get the prized wicket of Travis Head 👍
— IndianPremierLeague (@IPL) May 2, 2024
Avesh Khan gets his 2️⃣nd wicket of the night 👌
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #SRHvRR pic.twitter.com/xc143RT24z