ഫൈനൽ ലക്ഷ്യമാക്കി സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു, എതിരാളികൾ ഹൈദരാബാദ് | IPL2024

ഇന്ന് ചെന്നൈയിൽ ഐപിഎൽ ക്വാളിഫയർ 2 ൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഫൈനലിൽ കൊൽക്കത്തയുടെ എതിരാളികൾ ആരാണെന്ന് ഇന്നറിയാൻ സാധിക്കും. ക്വാളിഫയർ 1-ൽ തോറ്റെങ്കിലും രാജസ്ഥാനെതിരെ തിരിച്ചുവരാം എന്ന വിശ്വാസത്തിലാണ് സൺറൈസേഴ്‌സ്. ആർസിബിയെ എലിമിനേറ്ററിൽ കീഴടക്കിയാണ് സഞ്ജുവിന്റെ രാജസ്ഥാന്റെ വരവ്.

മത്സരത്തിൻ്റെ ഫലം SRH-ൻ്റെ ബാറ്റർമാരും RR-ൻ്റെ ബൗളർമാരും തീരുമാനിക്കും.ഇരു ടീമുകളും ചെന്നൈയുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന വെല്ലുവിളികൾ നേരിടുന്നു, ചരിത്രപരമായി ചേസിംഗ് ടീമുകളെ അനുകൂലിക്കുന്ന പിച്ചാണിത്. ചെന്നൈയിൽ ഈ സീസണിൽ രാജസ്ഥാനും ഹൈദരാബാദിനും വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇരു ടീമുകളും ചെന്നൈയോട് പരാജയപ്പെട്ടിരുന്നു.ആദ്യം ബാറ്റ് ചെയ്യുന്നതിനോ ബൗളിംഗിനെയോ അടിസ്ഥാനമാക്കി ടീം തന്ത്രങ്ങൾ വ്യത്യാസപ്പെടുന്നു.

സ്പിന്നർ കേശവ് മഹാരാജിനെ ചേർക്കുന്നത് RR പരിഗണിച്ചേക്കാം, അതേസമയം SRH ബാറ്റിംഗ് ആഴത്തിൽ ഐഡൻ മാർക്രമിനെയോ ഗ്ലെൻ ഫിലിപ്സിനെയോ കൊണ്ടുവരും.റ​ൺ റെ​ക്കോ​ഡ് നി​ല​വി​ലെ സീ​സ​ണി​ൽ പ​ല​ത​വ​ണ തി​രു​ത്തി​യ ബാ​റ്റ​ർ​മാ​രാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്റെ ക​രു​ത്തെ​ങ്കി​ൽ രാ​ജ​സ്ഥാ​ന്റെ ബൗ​ള​ർ​മാ​രാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​ക​ൾ.ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നും യു​സ്വേ​ന്ദ്ര ചാ​ഹ​ലും ഹൈ​ദ​രാ​ബാ​ദി​ന്റെ ഫോമിലുള്ള ബാറ്റർമാർക്ക് വലിയ വെല്ലുവിളി സൃഷ്‌ടിക്കും.റ​യാ​ൻ പ​രാ​ഗ് മി​ന്നും ഫോ​മി​ലു​ള്ള​തും മ​ധ്യ​നി​ര​യി​ൽ ഷി​മ്രോ​ൺ ഹി​റ്റ്മെ​യ​റും റോ​വ്മാ​ൻ പ​വ​ലും വെ​ടി​ക്കെ​ട്ട് പു​റ​ത്തെ​ടു​ക്കു​ന്ന​ത് രാ​ജ​സ്ഥാ​ന് അ​നു​കൂ​ല​മാ​ണ്.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലെയിംഗ് ഇലവൻ : അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, രാഹുൽ ത്രിപാഠി, ഹെൻറിച്ച് ക്ലാസൻ (WK), നിതീഷ് റെഡ്ഡി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ് (c), ഭുവനേശ്വർ കുമാർ, ടി നടരാജൻ, വിജയകാന്ത് വ്യാസകാന്ത്

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ : യശസ്വി ജയ്‌സ്വാൾ, ടോം കോഹ്‌ലർ-കാഡ്‌മോർ, സഞ്ജു സാംസൺ (c & wk), റിയാൻ പരാഗ്, ധ്രുവ് ജൂറൽ, റോവ്‌മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, അവേഷ് ഖാൻ, സന്ദീപ് ശർമ്മ, യുസ്വേന്ദ്ര ചാഹൽ.

Rate this post