‘പ്ലെ ഓഫ് ഉറപ്പിക്കണം’ : സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് ഹൈദരാബാദിനെ നേരിടും | IPL2024
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദ് മിന്നുന്ന ഫോമിലുള്ള രാജസ്ഥാൻ റോയൽസിനെ നേരിടും.റോയൽസ് പ്ലേഓഫിൽ തങ്ങളുടെ സ്ഥാനം ഏതാണ്ട് ഉറപ്പിചിരിക്കുകയാണ്. 9 മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് സൺറൈസേഴ്സ് ഹൈദരാബാദ്.
റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനോടും ചെന്നൈ സൂപ്പർ കിംഗ്സിനോടും തുടർച്ചയായ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കടുത്ത പ്രതിസന്ധിയിലാണ്.ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ അവസാന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ബാറ്റിംഗ് യൂണിറ്റ് മോശം പ്രകടനമാണ് നടത്തിയത്. ചെപ്പോക്കിൽ ആദ്യം ബാറ്റ് ചെയ്ത നിലവിലെ ചാമ്പ്യന്മാർ 213 റൺസിൻ്റെ വിജയലക്ഷ്യം വെച്ചു. റൺ വേട്ടയ്ക്കിടെ, SRH ന് 85 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ഹൈദരബാദ് 134 റൺസിന് പുറത്താവുകയും ചെയ്തു.
ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ തകർപ്പൻ ജയം നേടിയാണ് രാജസ്ഥാൻ മത്സരത്തിനിറങ്ങുന്നത്.സഞ്ജു സാംസൺ RR നെ മുന്നിൽ നിന്ന് വിജയത്തിലേക്ക് നയിച്ചു. ലക്നൗ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 19 ഓവറിൽ മറികടന്നപ്പോൾ സഞ്ജു പുറത്താകാതെ 71 റൺസ് നേടി. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പ്ലെ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി രാജസ്ഥാൻ റോയൽസ് മാറും. റോയൽസിനായി ബാറ്റർമാരും ബൗളർമാരും ഒരു പോലെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ക്യാപ്റ്റൻ സഞ്ജുവിന്റെ മിന്നുന്ന ഫോം രാജസ്ഥാൻ റോയൽസിന്വലിയ കരുത്താണ് നൽകുന്നത്. ബാറ്റ് കൊണ്ടും ക്യാപ്റ്റൻ എന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനം തുടരുകയാണ്.
The 𝙎𝙩𝙖𝙜𝙚 is set for the @SunRisers and @rajasthanroyals, and the stakes have never been higher 🥵
— JioCinema (@JioCinema) May 2, 2024
Catch them LIVE in action, starting 6:30pm only with #IPLonJioCinema 📲#TATAIPL #SRHvRR pic.twitter.com/cahOckv2JB
രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേക്കാൾ നാല് പോയിൻ്റ് മുന്നിൽ 16 പോയിൻ്റുമായി രാജസ്ഥാൻ റോയൽസ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.ജോസ് ബട്ട്ലർ, യശസ്വി ജയ്സ്വാൾ, ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവരടങ്ങുന്ന മികച്ച ടോപ്പ് ഓർഡറാണ് റോയൽസിൻ്റെ കരുത്ത്. വെസ്റ്റ് ഇന്ത്യൻ ജോഡികളായ ഷിമ്രോൺ ഹെറ്റിമർ, റോവ്മാൻ പവൽ, യുവതാരങ്ങളായ റിയാൻ പരാഗ്, ധ്രുവ് ജുറൽ എന്നിവരും ആവശ്യമുള്ളപ്പോൾ മികവ് പുലർത്തുന്നവരാണ്.യുസ്വേന്ദ്ര ചാഹൽ, പരിചയസമ്പന്നനായ ട്രെൻ്റ് ബോൾട്ട്, അവേഷ് ഖാൻ, സന്ദീപ് ശർമ്മ എന്നിവരടങ്ങുന്ന ശക്തമായ ബൗളിംഗ് ആക്രമണമാണ് അവർക്കുള്ളത്.