ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റംകുറിക്കാൻ ഒരുങ്ങി സർഫറാസ് ഖാൻ | Sarfaraz Khan | IND vs ENG

രാജ്‌കോട്ടിൽ നടക്കാനിരിക്കുന്ന നിർണായകമായ മൂന്നാം ടെസ്റ്റിൽ നിന്നും മുൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ കളിക്കാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.റൺ-മെഷീൻ വിരാട് കോഹ്‌ലിയുടെ സേവനം ഇതിനകം നഷ്‌ടമായതിനാൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ മടങ്ങിവരവ് മാത്രമാണ് രോഹിത് ശർമ്മിൻ്റെ ടീം ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നത്.

വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് രാഹുലിനും ജഡേജയ്ക്കും നഷ്ടമായിരുന്നു.വ്യാഴാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ കൊമ്പുകോർക്കും. നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾക്കായി രാഹുൽ ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാം ഇംഗ്ലണ്ട് ടെസ്റ്റിനുള്ള രാഹുലിന് പകരക്കാരനായി സെലക്ഷൻ കമ്മിറ്റി ദേവദത്ത് പടിക്കലിനെ തിരഞ്ഞെടുത്തു.ദി ഇന്ത്യൻ എക്‌സ്പ്രസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ മുംബൈ ബാറ്റിംഗ് താരം സർഫറാസ് ഖാൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും.

രഞ്ജി ട്രോഫിയിൽ തുടർച്ചയായ സീസണുകളിൽ 900+ റൺസ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ശരാശരി 70+. ക്രിക്കറ്റ് ചരിത്രത്തിലെ ഒരു എഫ്‌സി ബാറ്ററുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ശരാശരി (70.48). ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കാൻ സർഫറാസ് ഖാനെ സംബന്ധിച്ചിടത്തോളം ഈ റെക്കോർഡുകൾ മതിയാകാതെ വന്നിരുന്നു.10 വർഷത്തെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ സർഫറാസിന്റെ അധ്വാനത്തിന് ഒടുവിൽ ഫലം കൊണ്ടിരിക്കുകയാണ്.കെ എൽ രാഹുലിൻ്റെ ദൗർഭാഗ്യകരമായ പരിക്കിന്റെ പശ്ചാത്തലത്തിലാണ് ഏറെ നാളായി കാത്തിരുന്ന സർഫറാസിന്റെ അവസരം വരുന്നത്.

“സർഫറാസ് തൻ്റെ അരങ്ങേറ്റം കുറിക്കും. ഈ ടെസ്റ്റിൽ കെഎൽ പുറത്തായതിനാൽ, സർഫറാസിന് തൻ്റെ ആദ്യ മത്സരം ലഭിക്കും”.45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 69.85 ശരാശരിയിൽ 3,912 റൺസാണ് അൺക്യാപ്ഡ് ഇന്ത്യൻ താരം നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ 14 സെഞ്ചുറികളും 11 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. റെഡ് ബോൾ ഫോർമാറ്റിൽ 70.48 ആണ് സർഫറാസിൻ്റെ സ്‌ട്രൈക്ക് റേറ്റ്.ഇംഗ്ലണ്ട് ലയൺസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതിന് ശേഷമാണ് സർഫറാസിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്.

എ ടീമിനായി 96, 4, 55, 161 റൺസ് സ്‌കോർ ചെയ്ത സർഫറാസ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തൻ്റെ കന്നി കോൾ അപ്പ് സ്വീകരിച്ചു. വിശാഖപട്ടണത്തിൽ ഇന്ത്യ രജത് പാട്ടീദാറിനെ അരങ്ങേറ്റം കുറിച്ചതോടെ ബാറ്റർക്കു പുറത്തിരിക്കേണ്ടി വന്നു.പ്ലെയിംഗ് ഇലവനിൽ അവസരം ലഭിച്ചാൽ 26-കാരൻ അത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

1/5 - (1 vote)