‘ഇംഗ്ലണ്ടിനെതിരെയുള്ള മിന്നുന്ന പ്രകടനം’ : ബിസിസിഐയുടെ വാർഷിക കേന്ദ്ര കരാർ പട്ടികയിൽ ഇടം പിടിച്ച് സർഫറാസ് ഖാനും ധ്രുവ് ജുറലും | Indian Cricket
ബിസിസിഐയുടെ വാർഷിക സെൻട്രൽ കരാർ ലിസ്റ്റിൽ ഇന്ത്യയുടെ വളർന്നുവരുന്ന താരങ്ങളായ ധ്രുവ് ജുറലും സർഫറാസ് ഖാനും ഇടംനേടി. ഇംഗ്ലണ്ടിനെതിരായ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇരു യുവതാരങ്ങളും അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിരുന്നു.ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് സി കരാറാണ് ബിസിസിഐ ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കളിച്ചതോടെയാണ് ഇരുവര്‍ക്കും കരാറിന് യോഗ്യത ലഭിച്ചത്. 2023 ഒക്‌ടോബർ 1 മുതൽ 2024 സെപ്റ്റംബർ 30 വരെയുള്ള കരാര്‍ പട്ടിക കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ 10 ടി20കളോ കളിക്കുന്ന താരങ്ങള്‍ക്ക് സി വിഭാഗം കരാറിന് യോഗ്യതയുണ്ടാവുമെന്ന് നേരത്തെ തന്നെ ബിസിസിഐ അറിയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ കളിച്ച മൂന്ന് ടെസ്റ്റുകളിലും സര്‍ഫറാസ് ഖാന്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയിരുന്നു.
രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സര്‍ഫറാസ് 48 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ സര്‍ഫറാസിനെ തേടിയെത്തിയിരുന്നു.മൂന്ന് ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 50 ശരാശരിയില്‍ 200 റണ്‍സായിരുന്നു താരം നേടിയത്. 45 റണ്‍സെടുത്ത് ജുറെലും അരങ്ങേറ്റത്തിൽ മികവ് കാട്ടി. ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടിൽ നടന്ന നാലാം ടെസ്റ്റിൽ 90, 39* എന്നീ നിർണായക സ്‌കോർ നേടിയ ജൂറൽ ഇന്ത്യയെ ഒരു പരമ്പര വിജയത്തിലേക്ക് നയിക്കുകയും പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തു.വിക്കറ്റിന് പിന്നില്‍ മികവ് പുലര്‍ത്തിയതിനൊപ്പം മൂന്ന് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 190 റണ്‍സായിരുന്നു ജുറെല്‍ നേടിയത്.
🚨 NEWS 🚨
— SportsBash (@thesportsbash) March 19, 2024
👉 Sarfaraz Khan and Dhruv Jurel set to receive BCCI central contracts 📰
👉 BCCI is considering to include both of them in the Group C category 📰#CricketTwitter pic.twitter.com/QsB3ZYaTqI
ബിസിസിഐയുടെ പുതുക്കിയ വാർഷിക കേന്ദ്ര കരാർ പട്ടിക:–
ഗ്രേഡ് എ+ (4 അത്‌ലറ്റുകൾ): രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് എ (6 അത്‌ലറ്റുകൾ): രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ.
ഗ്രേഡ് ബി (5 അത്‌ലറ്റുകൾ): സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ.
ഗ്രേഡ് സി (17 അത്‌ലറ്റുകൾ): റിങ്കു സിംഗ്, തിലക് വർമ, റുതുരാജ് ഗെയ്‌ക്‌വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസീദ് കൃഷ്ണ, അവേഷ് ഖാൻ, രജത് പാട്ടിദാർ, ധ്രുവ് ജുറെൽ, സർഫറാസ് ഖാൻ.