രാജ്‌കോട്ടിലെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇരട്ട അർധസെഞ്ചുറികൾ നേടി സുനിൽ ഗവാസ്‌കറുടെ നേട്ടത്തിനൊപ്പമെത്തി സർഫറാസ് ഖാൻ | Sarfaraz Khan
ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇരട്ട അർധസെഞ്ചുറികൾ നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സർഫറാസ് ഖാൻ. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം നേടിയപ്പോൾ സർഫറാസ് നാലാം ദിനം അർദ്ധ സെഞ്ച്വറി നേടി.
ഗവാസ്‌കർ, ദിലാവർ ഹുസൈൻ, ശ്രേയസ് അയ്യർ എന്നിവരോടൊപ്പം സർഫറാസും എത്തിയിരിക്കുകയാണ്. ടെസ്റ്റിന്റെ 4-ാം ദിവസം സ്പിന്നർ റെഹാൻ അഹമ്മദിനെതിരെ സൈറ്റിൽ എടുത്ത് സർഫറാസ് രണ്ടാം അർദ്ധ സെഞ്ച്വറി തികച്ചു.രണ്ടാം ഇന്നിംഗ്‌സിൽ 72 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 68 റൺസ് നേടിയ സർഫറാസ് ഇന്ത്യയുടെ സ്‌കോർ 4 വിക്കറ്റിന് 430 എന്ന നിലയിലെത്തിച്ചു.
ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇരട്ട അർധസെഞ്ചുറികൾ നേടിയ ഇന്ത്യൻ ബാറ്റെർസ് :
ദിലാവർ ഹുസൈൻ: 59 & 57 (കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ)
സുനിൽ ഗവാസ്‌കർ: 65 & 67* (പോർട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെ)
ശ്രേയസ് അയ്യർ: 105 & 65 (കാൻപൂരിൽ ന്യൂസിലൻഡിനെതിരെ)
സർഫറാസ് ഖാൻ: 61 & 68* (രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരെ)
TAKE A BOW, SARFARAZ KHAN!! 🫡
— Mufaddal Vohra (@mufaddal_vohra) February 18, 2024
62 (66) and 68* (72) on Test debut against England. He toiled hard in Ranji to get an opportunity and grabbed it with both hands. He's a bright future ahead, what a star of team India. 🇮🇳 pic.twitter.com/Nw2hnHQeDE
നാലാം ദിനത്തിലെ പ്രഭാത സെഷനിൽ കുൽദീപ് യാദവിൻ്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായപ്പോൾ സർഫറാസ് ബാറ്റിംഗിന് ഇറങ്ങി. യശസ്വി ജയ്‌സ്വാളിൻ്റെ സെഞ്ചുറിയുടെയും ശുഭ്മാൻ്റെ 151 പന്തിൽ 91 റൺസിൻ്റെയും പിൻബലത്തിൽ ഇന്ത്യ ഇതിനകം 300-ലധികം ലീഡ് നേടിയിരുന്നു.ജയ്‌സ്വാളും സർഫറാസും ചേർന്ന് 100 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കി ഇന്ത്യയുടെ ലീഡ് 500 കടത്തി. ജയ്‌സ്വാൾ തൻ്റെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറി നേടി.അരങ്ങേറ്റത്തിൽ തന്നെ സർഫറാസ് തൻ്റെ രണ്ടാം ടെസ്റ്റ് ഫിഫ്റ്റി നേടി.557 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 122 റൺസിന് ഓൾ ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2 -1 ന് മുന്നിലെത്തി. 434 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്.
രാജ്‌കോട്ടിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയിൽ നിന്ന് തൻ്റെ ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ച ശേഷം സർഫറാസ് ആദ്യ ഇന്നിംഗ്‌സിൽ 66 പന്തിൽ 62 റൺസ് അടിച്ചെടുത്തു.രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 77 റൺസിൻ്റെ നിർണായക കൂട്ടുകെട്ട് ഉണ്ടാക്കിയ അദ്ദേഹം ഒന്നാം ദിനം ഇന്ത്യയെ 300 റൺസിന് മുകളിൽ എത്തിച്ചു.ഇന്ത്യയ്‌ക്കായി ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടെസ്റ്റ് അർധസെഞ്ചുറി സർഫറാസ് രേഖപ്പെടുത്തി, വെറും 48 പന്തിൽ ഈ നാഴികക്കല്ല് എത്തി.
Iss 6️⃣ ka raaz sirf 𝙎𝙖𝙧𝙛𝙖-𝙧𝙖𝙯 ke pass hai! 🤌🏻
— JioCinema (@JioCinema) February 18, 2024
A swift 50-run partnership, thanks to the Mumbai boys! 💪🏻#INDvENG #BazBowled #JioCinemaSports #IDFCFirstBankTestSeries pic.twitter.com/tT7jY0Fr7m
ജഡേജയുമായുള്ള ആശയകുഴപ്പത്തിനിടെ റൺ ഔട്ടായത് കൊണ്ട് സെഞ്ച്വറി തികക്കാൻ സാധിച്ചില്ല.ആഭ്യന്തര സർക്യൂട്ടിൽ വർഷങ്ങളോളം പ്രകടനം നടത്തിയതിന് ശേഷമാണ് സർഫറാസ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംനേടിയത്. 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 69.85 ശരാശരിയിൽ 3912 റൺസാണ് സർഫറാസ് നേടിയത്. ഈ സമയത്ത് അദ്ദേഹം 14 സെഞ്ച്വറികളും 11 അർദ്ധസെഞ്ച്വറികളും നേടി.