ശിഖർ ധവാന് ശേഷം ന്യൂസിലൻഡിനെതിരെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി സർഫറാസ് ഖാൻ | Sarfaraz Khan

ന്യൂസീലൻഡിനെതിരെയുള്ള ബംഗളുരു ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 46 റൺസിന് പുറത്തായി. ഒന്നാം ഇന്നിംഗ്സ് മികച്ച രീതിയിൽ കളിച്ച കളിച്ച ന്യൂസിലൻഡ് ടീം 402 റൺസ് നേടി. 356 റൺസ് ലീഡ് നേടാൻ കിവീസിന് സാധിക്കുകയും ചെയ്തു.

എന്നാൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ രോഹിത് ശർമ്മ ,വിരാട് കോലി, പന്ത് വാവ് ,സഫറാസ് എന്നിവരുടെ മികച്ച ഇന്നിങ്സിലൂടെ മത്സരത്തിലേക്ക് തിരിച്ചുവന്നു.രണ്ടാം ഇന്നിംഗ്‌സിൽ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ ടീം 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 300 റൺസ് കടന്നിരിക്കുകയാണ്. 200 മുതൽ 250 വരെ റൺസ് നേടിയാൽ തീർച്ചയായും ഇന്ത്യൻ ടീമിന് വിജയസാധ്യത കാണുന്നുണ്ട്.അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി സ്വന്തമാക്കാൻ ഇന്ന് സർഫറാസ് ഖാന് കഴിഞ്ഞു, അർധസെഞ്ചുറി നേടിയ പണത്തിനൊപ്പം ചേർന്ന് 100 റൺസ് കൂട്ടുകെട്ടും സർഫറാസ് ഉണ്ടാക്കി.ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനായ താരം 110 പന്തുകളിലാണ് സെഞ്ചുറി തികച്ചത്.

സര്‍ഫറാസിന്‍റെ നാലാമത്തെ മാത്രം ടെസ്റ്റാണിത്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളിലും സര്‍ഫറാസിന് അവസരം ലഭിച്ചിരുന്നില്ല. ബെംഗളൂരുവില്‍ കിവീസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനായിരുന്നു സര്‍ഫറാസ് പുറത്തായത്. വെറും മൂന്ന് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.ന്യൂസിലൻഡിനെതിരെ, ശിഖർ ധവാന് ശേഷം ഈ നേട്ടം രണ്ടാമത്തെ കളിക്കാരൻ എന്ന അതുല്യ നേട്ടവും അദ്ദേഹം നേടിയിട്ടുണ്ട്.ഈ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിൽ ഡക്ക് ഔട്ട് ആയ അദ്ദേഹം രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടി.ഒരു ടെസ്റ്റ് മത്സരത്തില്‍ ഡക്കും സെഞ്ചുറിയും നേടിയ 22-ാമത്തെ ഇന്ത്യന്‍ താരമാണ് സര്‍ഫറാസ്.

ശുഭ്‌മാന്‍ ഗില്ലായിരുന്നു ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയത്.
കഴിഞ്ഞ മാസം ചെന്നൈയിൽ ബംഗ്ലാദേശിനെതിരെയായിരുന്നു പൂജ്യത്തിന് പുറത്തായ ശേഷം ഗില്‍ സെഞ്ചുറി അടിച്ചത്. ന്യൂസിലന്‍ഡിനെതിരെ ഒരു ടെസ്റ്റില്‍ ഡക്കും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സര്‍ഫറാസ്. 2014-ല്‍ ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ശിഖർ ധവാനായിരുന്നു നേരത്തെ ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയത്.ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായി നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ വിക്കറ്റ് വീണത് 72 റൺസിലാണ്.

23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രോഹിത് വീണെങ്കിലും മൂന്നാം വിക്കറ്റിൽ കോഹ്‍ലി – സർഫറാസ് സഖ്യം 136 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. വെള്ളിയാഴ്ച എറിഞ്ഞ അവസാന പന്തിൽ കോഹ്‍ലി പുറത്തായത് ഇന്ത്യക്ക് നിരാശയായിരുന്നു. മധ്യനിര താരം രചിൻ രവീന്ദ്രയുടെ സെഞ്ച്വറിക്കരുത്തിലാണ് കിവീസ് ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടിയത്. 157 പന്തിൽ നാല് സിക്സും 13 ഫോറും സഹിതം 134 റൺസാണ് താരം അടിച്ചെടുത്തത്. ഡെവൺ കോൺവെ (91), ടിം സൗത്തി (65) എന്നിവരുടെ അർധ സെഞ്ച്വറിയും നേടി.