രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച; അഞ്ചു വിക്കറ്റ് നഷ്ടം ,ബുമ്രക്ക് മൂന്നു വിക്കറ്റ് | India | Australia

മെൽബൺ ടെസ്റ്റിന്റെ നാലാം ദിനത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകൾ നഷ്ടമായി.സാം കോൺസ്റ്റാസ്, ഉസ്മാൻ ക്വജ ,സ്റ്റീവ് സ്മിത്ത് ,ട്രാവിസ് ഹെഡ്,മിച്ചൽ മാർഷ് എന്നിവരുടെ വിക്കറ്റുകളാണ്‌ ഓസ്‌ട്രേലിയക്ക് നഷ്ടമായത്.ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എടുത്തിട്ടുണ്ട്.ബുമ്രയും 3 വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ടു വിക്കറ്റുകൾ നേടി.ഓസ്‌ട്രേലിയക്ക് 193 റൺസ് ലീഡാണുള്ളത്.

ആദ്യ ഇന്നിം​ഗ്സിൽ ആറ് ഫോറും രണ്ട് സിക്സുകളുമടക്കം 65 പന്തിൽ 60 റൺസെടുത്ത് ഓസ്ട്രേലിയയ്ക്ക് തകർപ്പൻ തുടക്കം നൽകിയ കോൺസ്റ്റാസിന് ഇത്തവണ വെറും എട്ട് റൺസ് മാത്രമാണ് നേടാനായത്. യുവ ഓപ്പണറെ ബുംറ ക്ലീൻ ബൗൾഡ് ആക്കി. 65 പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 21 റൺസെടുത്ത ഖ്വാജയെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾഡ‍ാക്കി. ലഞ്ചിന്‌ ശേഷം 13 റൺസ് നേടിയ സ്മിത്തിനെ സിറാജ് മടക്കിയപ്പോൾ ഒരു റൺസ് നേടിയ ഹെഡിനെ ബുംറ പുറത്താക്കി.

ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. അധികനേരം റെഡ്ഡിക്ക് ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു.ഒന്നാം ഇന്നിം​ഗ്സിൽ ഇന്ത്യ 369 റൺസിൽ എല്ലാവരും പുറത്തായി. നിതീഷ് കുമാർ റെഡ്ഡി 189 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 114 റൺസെടുത്തു. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, സ്കോട് ബോളണ്ട്, നഥാൻ ലിയോൺ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി. നിതീഷ് റെഡ്ഢിയെ ലിയോൺ പുറത്താക്കി.

എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാറും ഒമ്പതാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ ബാറ്റ് വീശിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവനനത്. 127 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പിന്നാല ജസ്പ്രീത് ബുമ്ര കൂടി വീണതോടെ അര്‍ഹിച്ച സെഞ്ചുറി നഷ്ടമാകുമെന്ന് തോന്നിച്ചെങ്കിലും മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് സെഞ്ചുറി തികച്ചു. സ്‌കോട് ബോളണ്ടിനെ സ്‌ട്രൈറ്റ് ബൗണ്ടറി കടത്തിയാണ് നിതീഷ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി തികച്ചത്.

Rate this post