‘തകർത്തടിച്ച് തിലക് വർമ്മ’ : രണ്ടാം ടി20യിലും മിന്നുന്ന ജയവുമായി ഇന്ത്യ | India | England

ചെന്നൈയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 യിൽ 2 വിക്കറ്റിന്റെ ജയവുമായി ഇന്ത്യ . 166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19 .2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്‌ഷ്യം മറികടന്നു. 55 പന്തിൽ നിന്നും 72 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൺ കാർസെ മൂന്നു വിക്കറ്റ് വീഴ്ത്തി.

166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ അഭിഷേകിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാം ഓവറില്‍ സഞ്ജുവും മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പേസിന് മുന്നില്‍ മലയാളി താരം വീണു.എന്നാല്‍ അഞ്ചാം ഓവറില്‍ കാര്‍സെയുടെ പന്തില്‍ 12 റൺസ് നേടിയ സൂര്യ ബൗള്‍ഡായി. പിന്നാലെ ദ്രുവ് ജുറലിനെയും ഹർദിക് പാണ്ഡ്യായെയും ഇന്ത്യക്ക് നഷ്ടമായി. എന്നാൽ തിലക് വർമ്മ – വാഷിംഗ്‌ടൺ സുന്ദർ സഖ്യം ഇന്ത്യക്ക് പ്രതീക്ഷകൾ നൽകി. 14 ആം ഓവറിൽ സ്കോർ 116 ലെത്തിയപ്പോൾ 26 റൺസ് നേടിയ സുന്ദർ പുറത്തായി. സ്കോർ 126 ആയപ്പോൾ അക്‌സർ പട്ടേൽ ഏഴാമനായി പുറത്തായി. ആർച്ചറിനെ സിക്സറടിച്ച് തിലക് വർമ്മ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി . എന്നാൽ സ്കോർ 148 ൽ അർശ്ദീപിനെ ഇന്ത്യക്ക് നഷ്ടമായി. അവസാന മൂന്നു ഓവറിൽ 20 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത്.

ചെന്നൈയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ 4 റൺസ് നേടിയ ഫിൽ സൽട്ടിനെ അർഷ്ദീപ് സിംഗ് പുറത്താക്കി. നാലാം ഓവറിൽ സ്കോർ 26 ആയപ്പോൾ 3 റൺസ് നേടിയ ബെൻ ഡക്കറ്റിനെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ ജോസ് ബട്ട്ലർ ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ട് സ്കോർ 50 കടന്നു .എന്നാൽ സ്കോർ 59 ആയപ്പോൾ 13 റൺസ് നേടിയ ഹാരി ബ്രൂക്കിനെ വരുൺ ചക്രവർത്തി പുറത്താക്കി .

സ്കോർ 77 ആയപ്പോൾ 30 പന്തിൽ നിന്നും 45 റൺസ് നേടിയ ജോസ് ബട്ട്ലറെ അക്‌സർ പട്ടേൽ പുറത്താക്കി. സ്കോർ ബോഡിൽ 90 റൺസ് ആയപ്പോൾ 13 റൺസ് നേടിയ ലിയാം ലിവിങ്‌സ്റ്റോണിനെയും അക്‌സർ പുറത്താക്കി. സ്കോർ 100 കടന്നപ്പോൾ 22 റൺസ് നേടിയ ജാമി സ്മിത്ത് പുറത്തായി. 16 ആം ഓവറിൽ സ്കോർ 136 ആയപ്പോൾ 5 റൺസ് നേടിയ ഓവർട്ടൻ പുറത്തായി. അടുത്ത ഓവറിൽ 17 പന്തിൽ നിന്നും 31 റൺസ് നേടിയ ബ്രൈഡൺ കാർസെ റൺ ഔട്ടായി.18 ആം ഓവറിൽ ഇംഗ്ലണ്ട് സ്കോർ 150 കടന്നു. 19 ആം ഓവറിൽ 10 റൺസ് നേടിയ ആദിൽ റഷീദ് പുറത്തായി. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് ഇംഗ്ലണ്ട് നേടിയത്.

ആദ്യ മത്സരത്തില്‍ എന്ന പോലെ രണ്ടാം മത്സരത്തിലും ജോസ് ബട്‌ലര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായത്. 30 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ബട്‌ലറാണ് ടോപ് സ്‌കോറര്‍. ബ്രൈഡന്‍ കാര്‍സെ 31 ഉം ജെയ്മി സ്മിത്ത് 22 ഉം റണ്‍സെടുത്തു. ഓപ്പണര്‍മാര്‍ അടക്കം മൂന്ന് പേര്‍ ഒറ്റയക്കത്തിന് മടങ്ങി. ഇന്ത്യയ്ക്കുവേണ്ടി അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതവും അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Rate this post