സഞ്ജു സാംസണിന്റെ കന്നി ഏകദിന സെഞ്ച്വറി ടീം മാനേജ്‌മെന്റ് മറക്കില്ലെന്ന് സഞ്ജയ് മഞ്ജരേക്കർ |Sanju Samson

16 ഏകദിനങ്ങളിൽ നിന്ന് 56.67 ശരാശരിയിൽ 510 റൺസ് ആണ് സഞ്ജു സാംസൺ ഏകദിനങ്ങളിൽ നിന്നും നേടിയത്.മികച്ച ഏകദിന റെക്കോർഡ് ഉണ്ടായിരുന്നിട്ടും ഇന്ത്യയിൽ അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിൽ അദ്ദേഹം അവഗണിക്കപ്പെട്ടു. വ്യാഴാഴ്ച പാർലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ നേടിയ സെഞ്ചുറിയോടെ സഞ്ജു വീണ്ടും ചർച്ച വിഷയമായിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറി ബാറ്ററിനെ മികച്ച നിലയിലാക്കുമെന്നും സെലക്ടർമാർ അത് മറക്കില്ലെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ” സഞ്ജുവിന്റെ സെഞ്ച്വറി സെലക്ടർമാരും ടീം മാനേജ്‌മെന്റും ഒരിക്കലും മറക്കില്ല.ആ ഇന്നിംഗ്‌സും അദ്ദേഹം കളിച്ച രീതിയുംഎന്നും ഓർമിക്കും.50 ഓവർ ടീമിനെ തിരഞ്ഞെടുക്കേണ്ടി വരുമ്പോഴെല്ലാം, സഞ്ജു സാംസൺ കളിക്കുന്ന 11-ന് വളരെ അടുത്തായിരിക്കും, ”ഇഎസ്‌പിഎൻ ക്രൈക്ഇൻഫോയിൽ സംസാരിക്കവെ മഞ്ജരേക്കർ പറഞ്ഞു.“ഇതൊരു ഏകദിന പരമ്പരയാണെന്ന് എനിക്കറിയാം പക്ഷേ ആളുകൾ അതിന്റെ ഫലം ഓർക്കേണ്ടതുണ്ട്. പക്ഷേ,അദ്ദേഹം ബാറ്റ് ചെയ്ത രീതി – നാലാം ഓവറിൽ വന്നു, 44-ാം ഓവറിൽ 100-ൽ എത്തി. അതാണ് സഞ്ജു സാംസണിൽ നിന്ന് ആളുകൾ കാണാൻ ആഗ്രഹിച്ചത്, അവർ അത് കണ്ടു,” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

സ്‌കോറിനേക്കാൾ കൂടുതൽ സാംസൺ ഇന്നിംഗ്‌സിനെ സമീപിച്ച രീതിയാണ് ക്രിക്കറ്റ് പണ്ഡിറ്റുകളുടെ പ്രശംസ പിടിച്ചു പറ്റിയത്.ആഭ്യന്തര സർക്യൂട്ടിലെ പരിചയസമ്പന്നനായ കളിക്കാരനും ഐ‌പി‌എൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നിട്ടും, എട്ട് വർഷം മുമ്പ് അരങ്ങേറ്റം കുറിച്ചിട്ടും സാംസണിന്റെ അന്താരാഷ്ട്ര കരിയറിന് അതേ നിലവാരത്തിലെത്താൻ കഴിഞ്ഞില്ല.”സഞ്ജു സാംസൺ 80 പന്തിൽ 100 റൺസ് നേടിയിരുന്നെങ്കിൽ, സഞ്ജു നന്നായി കളിച്ചെന്ന് നിങ്ങൾ പറയുമായിരുന്നു! പക്ഷേ, 5-ാം ഓവറിലാണ് അവൻ ബാറ്റിംഗിനിറങ്ങിയത്. 44-ാം ഓവറിൽ സെഞ്ച്വറി നേടുകയും ചെയ്തു. ടീമിനെന്തായിരുന്നോ ആവശ്യം അതനുസരിച്ചാണ് അവൻ ബാറ്റ് ചെയ്തത്. അടിച്ചു തകർക്കുന്ന ബാറ്റിംഗ് ശൈലി കാഴ്ചവയ്‌ക്കുന്ന സഞ്ജു ടീമിനായി ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതിനായി പക്വതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ സഞ്ജുവിനോടുള്ള എന്റെ ആരാധന വർദ്ധിച്ചു” മഞ്ജരേക്കർ പറഞ്ഞു.

സാംസണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവ് കൂടിയാണ് ഈ സെഞ്ച്വറി. 2015 ജൂലൈയിൽ സഞ്ജു സാംസൺ തന്റെ രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. തന്റെ കന്നി സെഞ്ച്വറി നേടാൻ കേരള ബാറ്ററിന് 8 വർഷവും 5 മാസവും കാത്തിരിക്കേണ്ടി വന്നു.ആദ്യ ഏകദിനത്തിൽ സാംസൺ സഞ്ജുവിന് ബാറ്റിംഗ് ലഭിച്ചില്ല, രണ്ടാം മത്സരത്തിൽ 25 പന്തിൽ നിന്ന് വെറും 12 റൺസ് നേടി പുറത്തായി.

Rate this post