ആദ്യം രോഹിത് പിന്നെ കോലി : ഷഹീൻ അഫ്രീദിയുടെ ഓപ്പണിങ് സ്പെല്ലിൽ തകർന്നടിഞ്ഞ് ഇന്ത്യ

പല്ലേക്കെലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് 2023-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ഷഹീൻ അഫ്രീദി ഒരു ഉജ്ജ്വല പന്ത് ഉപയോഗിച്ച് രോഹിത് ശർമ്മയെ പുറത്താക്കി. അഞ്ചാം ഓവറിലെ അവസാന പന്തിൽ രോഹിതിന്റെ പ്രതിരോധത്തിൽ തുളച്ചുകയറാൻ കഴിയുന്ന ഇൻ-സ്വിംഗ് ഡെലിവറിയുമായി ഷഹീൻ എത്തി.

അഞ്ചാം ഓവറിലെ അവസാന പന്ത് രോഹിതിന്റെ ബാറ്റിനും പാഡിനും ഇടയിലുടെ പോയി ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു.ഷഹീനിൻറെ ബോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെ പൂർണ്ണമായും പരാജയപ്പെടുത്തി.രോഹിത് 22 പന്തിൽ 11 റൺസെടുത്ത് പുറത്തായി.ഏഴാം ഓവറിൽ വിരാട് കോലിയെയും ക്‌ളീൻ ബൗൾ ചെയ്ത് ഷഹീൻ ഇനിടക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു. ഏഴു പന്തിൽ നിന്നും 4 റൺസെടുത്ത കോലിയുടെ ബാറ്റിൽ തട്ടി സ്റ്റമ്പ് തെറിച്ചു.നാലാമനായി ബാറ്ററിങ്ങിനിറങ്ങിയ ശ്രെയസ് അയ്യരെ റഹൂഫ് പുറത്താക്കിയതോടെ ഇന്ത്യ 48 / 3 എന്ന നിലയിലെത്തി.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 ഓവറിൽ 51 / 3 എന്ന നിലയിലാണ് ഇന്ത്യ .പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നീണ്ട പരിക്കിന് ശേഷം ശ്രേയസ് അയ്യർ ഇന്ത്യൻ മധ്യനിരയിൽ തിരിച്ചെത്തി, മുഹമ്മദ് സിറാജിന്റെയും ഷാർദുൽ താക്കൂറിന്റെയും കൂട്ടത്തിൽ ജസ്പ്രീത് ബുംറയും പേസ് ആക്രമണത്തെ നയിക്കും. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരിൽ രണ്ട് സ്പിന്നർമാരെയും ഇന്ത്യ കളിക്കുന്നു.

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (WK), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

4.5/5 - (4 votes)