‘ഷഹീൻ അഫ്രീദി വസീം അക്രമല്ല, വല്യ സംഭവമൊന്നുമില്ല ‘ : പാക് പേസർക്കെതിരെ വിമർശനവുമായി റാവു ശാസ്ത്രി |World Cup 2023

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാക്കിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തെ പാക്ക് പേസർ ഷഹീൻ അഫ്രീദിയും ഇന്ത്യൻ ടോപ്പ് ഓർഡറും തമ്മിലുള്ള മത്സരമായിട്ടാണ് കണക്കാക്കിയത്. എന്നാൽ പാകിസ്ഥാൻ ഇന്ത്യക്ക് 192 റൺസ് എന്ന തുച്ഛമായ വിജയലക്ഷ്യം വെച്ചതോടെ മുൻകാലങ്ങളിൽ ഇന്ത്യൻ ടോപ്പ് ഓർഡറിന് പേടിസ്വപ്നമായിരുന്ന ഷഹീന്റെ മേൽ ആ ബാധ്യത ഭാരമായിരുന്നു.

രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവരെ വിറപ്പിക്കാൻ അനുയോജ്യമായ ചേരുവകൾ ഷഹീനിന്റെ പക്കലുണ്ട്, എന്നാൽ ഇന്നലത്തെ മത്സരത്തിൽ താരത്തിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇന്ത്യ ഏഴു വിക്കറ്റിന്റ അനായാസ ജയം സ്വന്തമാക്കി.ഷഹീൻ ലോകകപ്പിൽ ഇതുവരെ ക്ലിക്കായിട്ടില്ല. നെതർലൻഡ്‌സിനും ശ്രീലങ്കയ്‌ക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ 103 റൺസിന് രണ്ട് വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. അതിനാൽ, അദ്ദേഹത്തിന്റെ ഫോം ഇന്ത്യൻ ഗെയിമിലേക്ക് പോകുമ്പോൾ വലിയ ആശങ്കയായിരുന്നു.

മൂന്നാം ഓവറിൽ ഗില്ലിനെ പുറത്താക്കാൻ ഷഹീന് സാധിച്ചു, പക്ഷേ പവർപ്ലേയിൽ അദ്ദേഹത്തിനെതിരെ ഒരു ബൗണ്ടറിയും ഒരു സിക്സും അടിച്ച ഇന്ത്യൻ നായകൻ അദ്ദേഹത്തിന്റെ ബൗളിങ്ങിനെ നിഷ്പ്രഭമാക്കി.ഇപ്പോൾ അഫ്രീദിയെ കുറിച്ച് വലിയ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. അഫ്രിദിയുടെ പ്രകടനങ്ങളെ പലപ്പോഴും ഇതിഹാസതാരം വസീം അക്രവുമായി താരതമ്യപ്പെടുത്താൻ ഇടയാക്കിയിട്ടുണ്ട്.ഒരു കാരണവശാലും ഷാഹിൻ അഫ്രിദിയെ ഇനിയും ഇതിഹാസ ബോളർ വസീം അക്രവുമായി താരതമ്യം ചെയ്യരുതെന്നും സാധാരണ ഒരു ബോളർ എന്നതിലുപരി സ്പെഷ്യലായി ഒന്നും തന്നെ അഫ്രീദിയിലില്ല എന്ന് ശാസ്ത്രി പറയുന്നു.

“ഷഹീൻ ഷാ അഫ്രീദി വസീം അക്രമല്ല. പുതിയ പന്തിൽ മികച്ച ബൗളറാണ്, വിക്കറ്റ് വീഴ്ത്താൻ കഴിവുള്ളവനാണ്, പക്ഷേ അവനിൽ പ്രത്യേകിച്ചൊന്നുമില്ല.മാന്യനായ ഒരു ബൗളർ അത്ര മാത്രം, അദ്ദേഹം വലിയ കാര്യമൊന്നുമല്ല, നിങ്ങൾ സത്യം അംഗീകരിക്കണം,” അദ്ദേഹം പറഞ്ഞു.

Rate this post