‘കോലിയോ ,രോഹിത് ശർമയോയല്ല’ : ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആ താരമായിരിക്കും എന്ന് സുരേഷ് റെയ്ന | T20 World Cup2024

ജൂൺ 5 ന് ന്യൂയോർക്കിൽ അയർലൻഡിനെതിരായ ആദ്യ മത്സരത്തോടെയാണ് ഇന്ത്യയുടെ ടി 20 ലോകകപ്പ് ആരംഭിക്കുന്നത്.2007ൽ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന പതിപ്പിൽ കിരീടം ഉയർത്തിയ ടീം വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും മറ്റൊരു കിരീടം തേടിയുള്ള യാത്രയിലാണ്.രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പൻമാരിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഇന്ത്യൻക്ക് കിരീടം നേടാൻ സാധിക്കും.

എന്നാൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന 21 ടി20 ഐ ക്യാപ്പുകളുള്ള ഒരു കളിക്കാരനെ ഇന്ത്യൻ ടീമിന്റെ എക്‌സ്-ഫാക്ടറായി തിരഞ്ഞെടുത്തു.വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലീഗ്സിൻ്റെ ലോഞ്ചിംഗ് വേളയിൽ സംസാരിക്കവെ, ലോകകപ്പിൽ ഇന്ത്യയുടെ എക്‌സ് ഫാക്ടർ ആകാൻ ശിവം ദുബെയ്ക്ക് കഴിയുമെന്ന് ഇടംകൈയ്യൻ താരം പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന താരത്തിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും റെയ്‌ന പറഞ്ഞു.

“പ്ലേയിങ് ഇലവനില്‍ ദുബെയ്ക്ക് ഇടമൊരുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവണം. അവന്‍ സിക്‌സറുകള്‍ അടിച്ചുപറത്തുന്ന രീതി അത്ഭുതപ്പെടുത്തുന്നതാണ്. വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമാണ് ഈ കഴിവ് ലഭിക്കുകയുള്ളൂ. മുന്‍പ് ധോണിയും യുവരാജും ഇങ്ങനെ പവര്‍ ഹിറ്റിങ് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള എക്‌സ്-ഫാക്ടറാകാൻ ശിവം ദുബെയ്‌ക്ക് കഴിയും.പക്ഷേ ജയ്‌സ്‌വാളിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചാല്‍ ദുബെയ്ക്ക് പുറത്തിരിക്കേണ്ടിവരും. അതിനാൽ രോഹിത് കോൾ എടുക്കേണ്ടിവരും” റെയ്‌നപറഞ്ഞു .

കാലുകൾ അധികം അനക്കാതെയും നിശ്ചലമായി നിൽക്കുമ്പോഴും സിക്‌സറുകൾ അടിക്കാൻ ദുബെയ്ക്ക് പ്രത്യേക കഴിവുണ്ട്. ഐപിഎൽ 2024 ലെ ഏറ്റവും മികച്ച ഫോമിലായിരുന്നു അദ്ദേഹം, 36 ശരാശരിയിലും 162.30 സ്ട്രൈക്ക് റേറ്റിലും 396 റൺസ് അടിച്ചു.സ്പിന്നിനൊപ്പം, ഇടംകൈയ്യൻ ബാറ്റർ ഐപിഎൽ 2024-ലും പേസർമാർക്കെതിരെ തൻ്റെ മെച്ചപ്പെട്ട കളി കാണിച്ചു. 396 റൺസിൽ 309 ഉം 12 ഇന്നിംഗ്‌സുകളിൽ നിന്ന് 164.36 സ്‌ട്രൈക്ക് റേറ്റിൽ പേസർമാർക്കെതിരെയാണ്.പഞ്ചാബ് കിംഗ്‌സിനെതിരായ ആ മത്സരത്തിൽ 30-കാരൻ ഒരു മത്സരത്തിൽ മാത്രം ബൗൾ ചെയ്യുകയും ഒരു വിക്കറ്റ് നേടുകയും ചെയ്തു.

Rate this post