‘ഇന്നാണ് സച്ചിൻ കളിക്കുന്നതെങ്കിൽ ഒരുപാട് റൺസ് നെടുമായിരുന്നു, അന്ന് ലോകത്തിലെ ഏറ്റവും മികച്ച റിവേഴ്സ് സ്വിംഗ് ബൗളർമാർക്കെതിരെയാണ് കളിച്ചിരുന്നത്’ : ഷൊയ്ബ് അക്തർ | Virat Kohli | Sachin Tendulkar

50 ഏകദിന സെഞ്ചുറികൾ തികച്ചതിന് ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് പാക്കിസ്ഥാൻ ഇതിഹാസ പേസർ ഷൊയ്ബ് അക്തർ. ആധുനിക കാലത്തെ ഏറ്റവും മികച്ച ബാറ്റർ ആണ് അദ്ദേഹമെന്നും മുൻ പാക് സ്പീഡ് സ്റ്റാർ പറഞ്ഞു.വിരാട് തന്റെ കാലഘട്ടത്തിൽ കളിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ നേരിടുമായിരുന്നു. എന്നാൽ ഇന്ന് നേടിയ അതെ റൺസ് അന്നും നേടിയേനെയെന്നും അക്തർ പറഞ്ഞു.

“അന്ന് സച്ചിൻ ഒരു പന്തിൽ കളിക്കുകയായിരുന്നു. റിവേഴ്സ് സ്വിംഗ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാർക്കെതിരെയാണ് കളിച്ചത് . അന്ന് ഒരു സർക്കിൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നാണ് കളിക്കുന്നതെങ്കിൽ സച്ചിൻ ഒരുപാട് റൺസ് എടുക്കുമായിരുന്നു. അദ്ദേഹം എക്കാലത്തെയും മഹാനായ ക്രിക്കറ്റ് താരമാണ്” അക്തർ പറഞ്ഞു.”വിരാട് ഞങ്ങളുടെ കാലഘട്ടത്തിൽ ആയിരുന്നുവെങ്കിൽ കടുത്ത വെല്ലുവിളി നേരിട്ടേനെ. പക്ഷേ ഇപ്പോൾ നേടിയ റൺസ് കോഹ്ലി അന്നും നേടുമായിരുന്നു. ഞങ്ങൾക്കും സമാനമായ തല്ല് നേരിടേണ്ടി വരുമായിരുന്നു. എന്നാൽ വസീം അക്രമിനെ കളിക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും വിരാട് വിരാട് ആണ്,” അക്തർ കൂട്ടിച്ചേർത്തു.

“ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആണ് വിരാട് . രണ്ട് കാലഘട്ടങ്ങളെയും താരതമ്യപ്പെടുത്താനാവില്ല. അദ്ദേഹത്തിന് ഹാറ്റ്‌സ് ഓഫ്. അവൻ നൂറ് സെഞ്ച്വറി നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” അക്തർ പറഞ്ഞു.വിരാടും സച്ചിനും കായികരംഗത്ത് കളിച്ച ഏറ്റവും മികച്ച രണ്ട് ബാറ്റർമാരാണ്. വിരാടിനെ മാസ്റ്റർ ബ്ലാസ്റ്ററുമായി താരതമ്യപ്പെടുത്തുന്നത് ടീം ഇന്ത്യ അദ്ദേഹത്തിന്റെ ബാറ്റിംഗിനെ ആശ്രയിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്.

522 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 54.11 ശരാശരിയിൽ 26,733 റൺസും 580 ഇന്നിംഗ്‌സുകളിൽ നിന്ന് 80 സെഞ്ചുറികളും 139 അർദ്ധ സെഞ്ചുറികളും വിരാട് നേടിയിട്ടുണ്ട്. 254* ആണ് അദ്ദേഹത്തിന്റെ മികച്ച സ്കോർ. ഏകദിനത്തിൽ 50 സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം.664 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 48.52 ശരാശരിയിൽ 34,357 റൺസും 100 സെഞ്ചുറികളും 164 അർധസെഞ്ചുറികളും സച്ചിൻ നേടിയിട്ടുണ്ട്. 270* ആണ് അദ്ദേഹത്തിന്റെ മികച്ച സ്കോർ.

5/5 - (1 vote)