ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഇടം പിടിക്കാത്തതിൽ സഞ്ജു സാംസൺ സന്തോഷിക്കണോ ?

കാത്തിരിപ്പിന് വിരാമം. ഒടുവിൽ ആ ടീമിനെ പ്രഖ്യാപിച്ചു ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി. വരാനിരിക്കുന്ന ഏഷ്യ ഗെയിംസ് ടൂർണമെന്റ് ഉള്ള [2023 സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ 8 വരെ ഷെജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പിംഗ്‌ഫെങ് ക്രിക്കറ്റ് ഫീൽഡിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസ് ഹാങ്‌സോ 2022-നുള്ള ഇന്ത്യയുടെ )ടീമിനെ പുരുഷ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു.

നേരത്തെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ മലയാളി താരമായ സഞ്ജു സാംസൺ നയിക്കുമെന്ന് എല്ലാം വാർത്തകൾ സജീവമായിരുന്നു. എന്നാൽ സഞ്ജു ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ പോലും ഇല്ല. വാർത്ത അൽപ്പം നിരാശയാണ് എങ്കിലും ഇത് മറ്റൊരു തരത്തിൽ ഒരു ഹാപ്പി ന്യൂസ്‌ കൂടിയാണ്.

ഐസിസി ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് സമയത്താണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. അത് കൊണ്ട് തന്നെ ഏഷ്യൻ ഗെയിംസ് ഭാഗമാകുന്ന താരങ്ങൾക്ക് ലോകക്കപ്പിൽ സ്ഥാനം ലഭിക്കില്ല എന്നത് ഉറപ്പ്. അതിനാൽ തന്നെ ഇപ്പോൾ ഈ സ്‌ക്വാഡ് ഉൾപെടുത്താത്തത് മലയാളി പയ്യന്റെ ലോകക്കപ്പ് സ്‌ക്വാഡ് എൻട്രിക്ക് സാധ്യതകൾ വർധിപ്പിക്കുകയാണ്.

ഏഷ്യൻ ഗെയിംസിനുള്ള ടീം ഇന്ത്യ (സീനിയർ മാൻ) ടീം: റുതുരാജ് ഗെയ്‌ക്‌വാദ് (സി), യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ (വി.കെ.), വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, അർഷ്ദീപ് സിങ് , മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാൻ സിംഗ് (Wk).
സ്റ്റാൻഡ് ബൈ കളിക്കാർ: യാഷ് താക്കൂർ, ആർ സായ് കിഷോർ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, ബി സായ് സുദർശൻ

Rate this post