‘ശ്രേയസ് അയ്യർ കാരണമാണ് വിരാട് കോഹ്‌ലിക്ക് ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്’ : ആർ അശ്വിൻ | Virat Kohli | Shreyas Iyer
ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരെ പ്രശംസിച്ച് ആർ. അശ്വിൻ. ചാമ്പ്യൻസ് ട്രോഫിയിൽ മധ്യ ഓവറുകളിൽ സ്പിന്നർമാർക്കെതിരെ ശ്രേയസ് അയ്യർ നടത്തിയ ആധിപത്യമാണ് വിരാട് കോഹ്‌ലിയുടെ വിജയത്തിന് കാരണമെന്ന് മുൻ ഇന്ത്യൻ താരം അശ്വിൻ പറഞ്ഞു.ശ്രേയസ് അയ്യർ ഇതുവരെ ഒരു സെഞ്ച്വറി നേടുകയോ കളിയിലെ താരം എന്ന ബഹുമതി നേടുകയോ ചെയ്തിട്ടുണ്ടാകില്ല, പക്ഷേ ടൂർണമെന്റിൽ സ്പിന്നിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളാണ് അയ്യർ.
ടൂർണമെന്റിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് അയ്യർ 195 റൺസ് നേടിയിട്ടുണ്ട്, ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഗെയിം ചേഞ്ചർ ആകാൻ അദ്ദേഹത്തിന് കഴിയുമെന്ന് അശ്വിൻ പറഞ്ഞു.“എന്നെ സംബന്ധിച്ചിടത്തോളം, ഗെയിം ചേഞ്ചർ ശ്രേയസ് അയ്യർ ആയിരിക്കും. അദ്ദേഹത്തിന്റെ സമീപകാല ഫോം കാരണമാണിത്,” അശ്വിൻ തന്റെ ഹിന്ദി യൂട്യൂബ് ചാനലായ “ആഷ് കി ബാത്ത്” ൽ പറഞ്ഞു. “2003 ലോകകപ്പിലേ ശ്രേയസ് അയ്യരുടെ മികച്ച ബാറ്റിങ് നമ്മൾ കണ്ടിട്ടുള്ളതാണ്. നിലവിൽ ടീമിലെ ഏറ്റവും ഫോമിലുള്ള താരം കൂടിയാണ് ശ്രേയസ് അയ്യർ. ഷോർട്ട് ബോളുകളിൽ അദ്ദേഹം ടെക്നിക്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്”അശ്വിൻ പറഞ്ഞു.ഷോർട്ട് പിച്ചിംഗ് ബൗളിംഗിനെതിരെ അയ്യർ നടത്തിയ മികച്ച പ്രകടനത്തിന് അശ്വിൻ അദ്ദേഹത്തെ പ്രശംസിച്ചു.

“ഷോർട്ട് ബോൾ ഗെയിമിലും അദ്ദേഹം നന്നായി പ്രവർത്തിച്ചിട്ടുണ്ട്. തീർച്ചയായും, കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം പുറത്തായി. പക്ഷേ അത് പ്രശ്നമല്ല. ശ്രേയസ് അയ്യറുടെ ഏറ്റവും വലിയ ശക്തിയാണിതെന്ന് ഞാൻ കരുതുന്നു. തനിക്ക് കഴിവില്ലാത്ത കാര്യങ്ങളിൽ അദ്ദേഹം കൂടുതൽ മെച്ചപ്പെടാൻ ആഗ്രഹിക്കുന്നു,” അശ്വിൻ പറഞ്ഞു.പാകിസ്ഥാനെതിരെ, അയ്യർ മൂന്നാം വിക്കറ്റിൽ വിരാട് കോഹ്‌ലിയുമായി ചേർന്ന് 114 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ന്യൂസിലൻഡിനെതിരെ, ഇന്ത്യ 3 വിക്കറ്റിന് 30 എന്ന നിലയിൽ തകരുമ്പോൾ ശ്രേയസ് ഇറങ്ങി, തുടർന്ന് അക്ഷർ പട്ടേലുമായി ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ട് തീർത്തു. ശ്രേയസ് 79 റൺസ് നേടി. സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ, ഇന്ത്യ വീണ്ടും 2 വിക്കറ്റിന് 42 എന്ന നിലയിൽ പ്രതിസന്ധിയിലായിരുന്നു, എന്നാൽ അയ്യർ വിരാട് കോഹ്‌ലിയുമായി ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ കുഴപ്പത്തിൽ നിന്ന് കരകയറ്റി.
“അദ്ദേഹം കളിക്കുന്ന രീതി വിരാട് കോഹ്‌ലിയെ സഹായിക്കുന്നു , അപ്പുറത്തുള്ള വിരാട് കോഹ്ലിയുടെ സമ്മർദം കുറയ്ക്കാൻ അയ്യർക്ക് സാധിക്കുന്നുണ്ട്. വിരാടിന്റെ ഈ ടൂർണമെന്റിലെ വിജയത്തിൽ ഒരു പങ്ക് അയ്യരിനുമുണ്ട്. ഇവരുടെ കൂട്ടുകെട്ടാണ് പല മത്സരങ്ങളിലുമുള്ള ഇന്ത്യയുടെ വിജയത്തിന് കാരണം” അശ്വിൻ കൂട്ടിച്ചേർത്തു.