ന്യൂസിലൻഡിനെതിരെ 14 റൺസ് കൂടി നേടിയാൽ …… : ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് ലോക റെക്കോർഡ് |Shubman Gill
ലോകകപ്പ് 2023ൽ തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ ഇന്ത്യ അഞ്ചാം മത്സരത്തിൽ ഇന്ന് ന്യൂസിലൻഡിനെ നേരിടും.ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗിൽ ന്യൂസിലൻഡിനെതിരായ ഇന്നത്തെ പോരാട്ടത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.
മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹാഷിം അംലയുടെ റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഓപ്പണർ.40 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഏറ്റവും വേഗമേറിയ 2000 ഏകദിന റൺസ് എന്ന റെക്കോർഡ് അംലയുടെ പേരിലുള്ളത്. അതേസമയം 37 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഗിൽ ഇതുവരെ 1986 ഏകദിന റൺസ് നേടിയത്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടത്തിൽ അംലയെ മറികടക്കാൻ ന്യൂസിലൻഡിനെതിരായ ഇന്നത്തെ മത്സരത്തിൽ ഗില്ലിന് 14 റൺസ് മതി.
നിലവിൽ ലോക ഒന്നാം നമ്പർ ഏകദിന ബാറ്റർ റാങ്കിലുള്ള ഗിൽ ഡെങ്കി പനിയിൽ നിന്നും ഒക്ടോബർ 14 ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ തിരിച്ചെത്തി. ഒക്ടോബർ 19 ന് ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ, 24-കാരൻ ഏകദിന ലോകകപ്പിലെ തന്റെ ആദ്യ അർദ്ധ സെഞ്ചുറിയും (55 പന്തിൽ 53 റൺസ്) നേടി.നിലവിൽ ലോകകപ്പ് 2023 പോയിന്റ് ടേബിളിൽ ന്യൂസിലൻഡും ഇന്ത്യയും 8 പോയിന്റുമായി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ശക്തമായി നിലകൊള്ളുന്നു.
ഐസിസി ഏകദിന ലോകകപ്പിൽ ഇരു ടീമുകളും 9 തവണ മുഖാമുഖം വന്നിട്ടുണ്ട്, ഇന്ത്യയ്‌ക്കെതിരെ മികച്ച വിജയ റെക്കോർഡ് ന്യൂസിലൻഡ് സ്വന്തമാക്കിയിട്ടുണ്ട്.2019 ലോകകപ്പിൽ സെമി ഫൈനലിൽ ഇന്ത്യയെ 18 റൺസിന് ന്യൂസിലൻഡ് പരാജയപ്പെടുത്തിയിരുന്നു.
Shubman Gill in ODI Cricket:
— CricketMAN2 (@ImTanujSingh) October 22, 2023
Innings – 37
Runs – 1986
Average – 64.06
Strike Rate – 102.9
Hundreds – 6
Fifties – 10
Double hundred – 1
Shubman Gill needs just 14 runs in next 2 innings to becomes fastest ever to score 2000 runs in ODI history – The Prince of World Cricket. pic.twitter.com/AthPBxRIlb
ഇന്ത്യൻ ടീം: രോഹിത് ശർമ (സി), ഹാർദിക് പാണ്ഡ്യ (വിസി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ. , സൂര്യകുമാർ യാദവ്.
ന്യൂസിലൻഡ് ടീം: കെയ്ൻ വില്യംസൺ (സി), ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്‌സ്, റാച്ചിൻ രവീന്ദ്ര, മിച്ച് സാന്റ്‌നർ, ഇഷ് സോധി, ടിം സൗത്ത്, വിൽ യംഗ്.