തുടർച്ചയായ പരാജയങ്ങൾ , ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്കോ ? | Shubman Gill

ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ മോശം പ്രകടനമാണ് ഇന്ത്യൻ പുറത്തെടുത്തത് .ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 32 റൺസിനും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ബൗൺസും വേഗതയുമുള്ള ദക്ഷിണാഫ്രിക്കൻ പിച്ചിൽ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചു നില്ക്കാൻ സാധിച്ചില്ല.164 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വെറും 131 റൺസിന്‌ പുറത്തായി.

അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോലി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. 31 വർഷത്തിന് ശേഷം ആദ്യമായി റെയിൻബോ നാഷനിൽ ഒരു ടെസ്റ്റ് പരമ്പര വിജയം നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇപ്പോൾ 1-0 ന് അപരാജിത ലീഡ് നേടി.കേപ്ടൗണിൽ നടക്കാനിരിക്കുന്ന പുതുവത്സര ടെസ്റ്റിൽ വിജയത്തോടെ പരമ്പര സമനിലയാക്കാം എന്ന പ്രതീക്ഷയോടെയാണ് ഇന്ത്യ.സെഞ്ചൂറിയനിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രാഹുൽ പോര്ടുഹി നേടിയ സെഞ്ചുറിയുടെ പിൻബലത്തിൽ 245 റൺസ്നേടി.കെ എൽ രാഹുലിന്റെ 101 റൺസ് ഇല്ലായിരുന്നുവെങ്കിൽ ആദ്യ ഇന്നിംഗ്‌സിൽ 200 റൺസ് നേടാൻ ഇന്ത്യ പാടുപെടുമായിരുന്നു.

ആദ്യ ടെസ്റ്റിൽ ശുഭ്മാൻ ഗില്ലടക്കമുള്ള യുവ ബാറ്റർമാർ അവസരം പ്രയോജനപ്പെടുത്തുന്നതിൽ പരാജയപെട്ടു.ഇന്ത്യൻ ടെസ്റ്റ് ഇലവനിലേക്ക് യശസ്വി ജയ്‌സ്വാൾ എത്തിയതിന് ശേഷം, ഗിൽ ഓർഡറിൽ മൂന്നാം നമ്പറിലേക്ക് മാറി.എന്നിരുന്നാലും, ഫലങ്ങൾ വളരെ വ്യത്യസ്തമായിരുന്നില്ല. 35 ടെസ്റ്റ് ഇന്നിംഗ്സുകളിൽ, 31.06 എന്ന നിരാശാജനകമായ ശരാശരിയിൽ 994 റൺസ് ഗില്ലിന്റെ സമ്പാദ്യം.ഈ വർഷം മാർച്ചിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഹമ്മദാബാദിൽ 128 റൺസ് അടിച്ചെടുത്തതാണ് അദ്ദേഹത്തിന്റെ അവസാന 50+ സ്‌കോർ.

അതിനുശേഷം, 7 ഇന്നിംഗ്സുകളിൽ, വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 29 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ.ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഇപ്പോൾ ദക്ഷിണാഫ്രിക്ക തുടങ്ങിയ ശക്തരായ ടെസ്റ്റ് എതിരാളികൾക്കെതിരെ ഗില്ലിന് ഒരിക്കൽ പോലും മികവ് പുലർത്താൻ സാധിച്ചില്ല.ഈ ടീമുകൾക്കെതിരായ ഏറ്റുമുട്ടലിൽ, അഞ്ച് മത്സരങ്ങളിൽ നിന്ന് 17.50 ശരാശരിയിൽ 140 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്.

ടെസ്റ്റിലെ ഗില്ലിന്റെ സ്ഥാനം തുലാസിലാണെന്ന് ഇന്ത്യയുടെ വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് പറഞ്ഞു.“ശുബ്മാൻ ഗിൽ ഇവിടെ വലിയ ചോദ്യചിഹ്നമാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് അദ്ദേഹം ഉയർന്നിട്ടില്ല. 20 ടെസ്റ്റുകൾ കളിച്ചതിന് ശേഷം ശരാശരി 30-കളുടെ മധ്യത്തിലോ 30-കളുടെ തുടക്കത്തിലോ ആയിട്ടും ടീമിൽ നിലനിൽക്കുന്നത് ഭാഗ്യമാണെന്ന് അദ്ദേത്തിനു അറിയാമെന്നും അടുത്ത ടെസ്റ്റിൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം തീർച്ചയായും സ്കാനറിന് കീഴിലാകും, ”കാർത്തിക് ക്രിക്ക്ബസിനോട് പറഞ്ഞു.

2/5 - (1 vote)