ലോകകപ്പ് 2023 ലെ നാലാമത്തെ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് |Quinton de Kock

ലോകകപ്പ് 2023 ലെ നാലാമത്തെ സെഞ്ച്വറി നേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് . ഇന്ന് ന്യൂസീലൻഡിനെതിരെ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 116 പന്തിൽ നിന്നും 10 ഫോറും മൂന്നു സിക്‌സും അടക്കം 114 റൺസാണ് ഡികോക്ക് നേടിയത്.

ലോകകപ്പിന്റെ ഒരു പതിപ്പിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് ക്വിന്റൺ ഡി കോക്ക് തന്റെ പേരിൽ കുറിച്ചു.2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ ജാക്വസ് കാലിസ് നേടിയ 485 റൺസിൻറ്‍റെ റെക്കോർഡാണ് ഡികോക്ക് തകർത്തത്. ന്യൂസിലൻഡിനെതിരായ മത്സരത്തിന് മുമ്പ് പ്രോട്ടീസ് ബാറ്റർ ആറ് മത്സരങ്ങൾ കളിച്ച് മൊത്തം 431 റൺസ് നേടി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിരുന്നു.

ലോകകപ്പിലെ സെഞ്ചുറികളിൽ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കോർഡിനൊപ്പമാണ് ഡി കോക്ക്.കുമാർ സംഗക്കാരയ്ക്കും രോഹിത് ശർമ്മയ്ക്കും ശേഷം ടൂർണമെന്റിന്റെ ഒരു പതിപ്പിൽ നാല് സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ കളിക്കാരനായി ഡി കോക്ക്. ഓസ്‌ട്രേലിയയിൽ നടന്ന ടൂർണമെന്റിന്റെ 2015 പതിപ്പിൽ കളിക്കുമ്പോഴാണ് സംഗക്കാര ഈ നേട്ടം കൈവരിച്ചത്, രോഹിത് ശർമ്മ 2019 ലെ ഇംഗ്ലണ്ടിൽ നടന്ന ടൂർണമെന്റിൽ തന്റെ നേട്ടത്തിലെത്തി.വേൾഡ് കപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്ന ഡി കോക്ക് ടൂർണമെന്റിന്റെ തുടക്കം മുതൽ മികച്ച ഫോമിലാണ്. ശ്രീലങ്കയ്‌ക്കെതിരായ സെഞ്ചുറിയോടെയാണ് ബാറ്റർ തുടങ്ങിയത്.ഓസ്‌ട്രേലിയയ്‌ക്കെതിരെയും ബംഗ്ലാദേശിനെതിരെയുമാണ് ഡി കോക്കിന്റെ രണ്ടും മൂന്നും സെഞ്ചുറികൾ.

ഡി കോക്ക് ഇപ്പോൾ 21 ഏകദിന സെഞ്ചുറികൾ സ്വന്തമാക്കി ഹെർഷൽ ഗിബ്‌സിനൊപ്പമേത്തി. ഹാഷിം അംല (27), എബി ഡിവില്ലിയേഴ്‌സ് (25) എന്നിവർ മാത്രമാണ് മുന്നിലുള്ളത്.152-ാം ഏകദിനം കളിക്കുന്ന ഡി കോക്കിന് 6,700-ലധികം റൺസുണ്ട്.

Rate this post