‘സഞ്ജു ഞങ്ങളുടെ ബൗളർമാരെ സമ്മർദത്തിലാക്കി, ഇങ്ങനെ കളിക്കുമ്പോൾ അദ്ദേഹത്തെ തടയുക പ്രയാസമായിരുന്നു’ : ആദ്യ ടി20യിലെ തോൽവിയുടെ കാരണം പറഞ്ഞ് ദക്ഷിണാഫ്രിക്കൻ നയാകൻ എയ്ഡൻ മർക്രം | Sanju Samson
ഇന്ത്യയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കുന്ന നാല് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 61 റൺസിന്റെ തോൽവിയാണു ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങിയത്.ഇന്നലെ നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു.തുടർന്ന് കളി തുടർന്ന ദക്ഷിണാഫ്രിക്കൻ ടീം 17.5 ഓവറിൽ 141 റൺസിന് പുറത്തായി.
മത്സരശേഷം തങ്ങളുടെ തോൽവിയെക്കുറിച്ച് സംസാരിച്ച ദക്ഷിണാഫ്രിക്കൻ ടീം ക്യാപ്റ്റൻ എയ്ഡൻ മർക്രം സെഞ്ച്വറി നേടിയ സഞ്ജുവിനെ വാനോളം പ്രശംസിച്ചു.”ടോസ് നേടിയ ശേഷം ഞങ്ങൾ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചത് തെറ്റല്ല. ഇരു ടീമുകൾക്കും മികച്ച ബൗളർമാർ ഉണ്ടായിരുന്നു. പിച്ചും ബാറ്റിംഗിന് അനുകൂലമായിരുന്നു. എന്നാൽ ഇന്ത്യയുടെ ഓപ്പണർ സഞ്ജു സാംസൺ നന്നായി കളിച്ചു. അദ്ദേഹത്തിൻ്റെ പ്രകടനം നമ്മുടെ ബൗളർമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. അത്രയും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. എന്നിരുന്നാലും നമ്മുടെ ബൗളർമാരായ ഗോഡ്‌സെയും മാർക്കോ ജാൻസണും വളരെ നന്നായി പന്തെറിഞ്ഞു.”ദക്ഷിണാഫ്രിക്കൻ നായകൻ പറഞ്ഞു.
Aiden Markram said, "Sanju Samson put our bowlers under pressure. He played a breathtaking knock". pic.twitter.com/6mARPJchth
— Mufaddal Vohra (@mufaddal_vohra) November 8, 2024
ഈ മത്സരത്തിൽ ഞങ്ങൾ തോറ്റതിന് കാരണം നന്നായി ബാറ്റ് ചെയ്യാത്തതാണ്. തോൽവിയിൽ നിന്ന് ഞങ്ങൾ തീർച്ചയായും കരകയറുമെന്ന് എയ്ഡൻ മർക്രം പറഞ്ഞു.”സഞ്ജു അവിശ്വസനീയമാംവിധം നന്നായി കളിച്ചു, ഞങ്ങളുടെ ബൗളർമാരെ സമ്മർദത്തിലാക്കി, അവനെ തടയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം.മികച്ച പ്ലാനുകൾ മുന്നോട്ട് പോകാൻ ഞങ്ങളെ സഹായിക്കും. സഞ്ജു ഇങ്ങനെ ആക്രമിച്ചു കളിച്ചാൽ തടയാൻ വളരെ ബുദ്ധിമുട്ടാണ്’മർക്രം പറഞ്ഞു.
രണ്ട് ഇന്നിംഗ്സുകളിലും പന്ത് സമാനമായി പ്രതികരിച്ചെങ്കിലും, വേഗമേറിയ തുടക്കം ലഭിക്കുന്നതിൽ പരാജയപ്പെട്ടത് കളി നഷ്ടപ്പെട്ട നിമിഷമാണെന്ന് മർക്രം സമ്മതിച്ചു.പവർപ്ലേയിൽ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി അത് വലിയ തിരിച്ചടിയായി.ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 നാളെ നവംബർ 10ന് നടക്കും.