സ്കോട്ട്‌ലൻഡിനോട് കണക്കു തീർത്ത് സ്പെയിൻ : ഹാലണ്ടിന്റെ ഇരട്ട ഗോളിൽ നോർവേ : ന്യൂനെസിന്റെ ഗോളിൽ സമനിലയുമായി ഉറുഗ്വേ : പെറുവിനെ വീഴ്ത്തി ചിലി

യൂറോ 2024 ഗ്രൂപ്പ് എ മത്സരത്തിൽ സ്കോട്ട്ലാൻഡിനെതിരെ തകർപ്പൻ ജയവുമായി സ്പെയിൻ. എതിരില്ലാത്ത രണ്ട ഗോളിന്റെ ജയമാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സ്കോട്ട്ലാൻഡിനെതിരെ സ്പെയിൻ നേടിയത്.അൽവാരോ മൊറാറ്റയും ഒയ്ഹാൻ സാൻസറ്റും രണ്ടാം പകുതിയിൽ ഗോളുകൾ നേടിയ ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം.ആറ് കളികളിൽ നിന്ന് 15 പോയിന്റുമായി സ്‌കോട്ട്‌ലൻഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അഞ്ചു കളികളിൽ നിന്നും 12 പോയിന്റുമായി സ്പെയിൻ രണ്ടാം സ്ഥാനത്താണ്.10 പോയിന്റുമായി നോർവേ മൂന്നാം സ്ഥാനത്താണ്.

ഞായറാഴ്ച സ്‌പെയിനിൽ നോർവേക്ക് ജയിക്കാനായില്ലെങ്കിൽ സ്‌കോട്ട്‌ലൻഡിന് യോഗ്യത നേടാനാകും.ഈ വിജയം 2003-ലെ യൂറോ യോഗ്യതാ മത്സരങ്ങളിൽ സ്‌പെയിനിന്റെ വിജയ പരമ്പര 25 മത്സരങ്ങളായി വർധിപ്പിച്ചു. മറ്റൊരു മത്സരത്തിൽ നോർവേ എതിരില്ലാത്ത നാല് ഗോളുകൾക്ക് സൈപ്രസിനെ നേരിടും. നോർവേക്കായി എർലിംഗ് ഹാലൻഡ് രണ്ടു ഗോളുകൾ നേടി.അലക്‌സാണ്ടർ സോർലോത്ത് (33′), ഫ്രെഡ്രിക് ഓർസ്‌നെസ് (81′) എന്നിവരാണ് നോർവേക്ക് വേണ്ടി ഗോളുകൾ നേടിയത്.

ഗ്രൂപ് ഡിയിൽ നടന്ന മത്സരത്തിൽ തുർക്കി എതിരില്ലാത്ത ഒരു ഗോളിന് ക്രോയേഷ്യയെ കീഴടക്കി. 30 ആം മിനുട്ടിൽ ബാരിസ് അൽപർ യിൽമാസ് നേടിയ ഗോളിനായിരുന്നു തുർക്കിയുടെ ജയം. 6 മത്സരങ്ങളിൽ നിന്നും 13 പോത്തിന്റെ നേടിയ തുർക്കിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്. അഞ്ചു മത്സരങ്ങളിൽ നിന്നും 10 പോയിന്റ് നേടിയ ക്രോയേഷ്യ രണ്ടാം സ്ഥാനത്താണ്.

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയക്കെതിരെ സമനില നേടി ഉറുഗ്വേ. ഇഞ്ചുറി ടൈമിൽ ലിവർപൂൾ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനെസ് നേടിയ ഗോളിനാണ് ഉറുഗ്വേ സമനില നേടിയത്. മത്സരത്തിന്റെ 87 ആം മിനുറ്റിൽ കൊളംബിയൻ താരം കാമിലോ വർഗാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കൊളംബിയക്കായി ജെയിംസ് റോഡ്രിഗസ് ഒരു ഗോളും ഒരു അസിസ്റ്റും നേടി മികച്ച പ്രകടനം പുറത്തെടുത്തു. 35 ആം മിനുട്ടിൽ റോഡ്രിഗസ് നേടിയ ഗോളിൽകൊളംബിയ ലീഡ് നേടി. എന്നാൽ 47 ആം മിനുട്ടിൽ മത്യാസ് ഒലിവേര നേടിയ ഗോളിൽ ഉറുഗ്വേ സമനില പിടിച്ചു. എന്നാൽ 52 ആം മിനുട്ടിൽ യുറിബ് കൊളമ്പിയയുടെ ലീഡ് പുനഃസ്ഥാപിച്ചു.മത്സരത്തിന്റെ അവസാന മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നും ന്യൂനസ് ഉറുഗ്വേക്ക് സമനില നേടിക്കൊടുത്തു.

എസ്റ്റാഡിയോ മൊനുമെന്റൽ ഡേവിഡ് അരെല്ലാനോയിൽ നടന്ന മറ്റൊരു മത്സരത്തിൽ ചിലി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പെറുവിനെ പരാജയപ്പെടുത്തി. ഇതോടെ ചിലി ഫിഫ കോൺമെബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ (WCQ) അവരുടെ ആദ്യ വിജയം രേഖപ്പെടുത്തി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 74-ാം മിനിറ്റിൽ ഡീഗോ വാൽഡെസ് നേടിയ ഗോൾ ചിലിക്ക് ലീഡ് നേടികൊടുത്തു. ഇഞ്ചുറി ടീമിൽ മാർക്കോസ് ലോപ്പസിന്റെ സെൽഫ് ഗോൾ ചിലിയുടെ ലീഡ് ഇരട്ടിയാക്കി.

Rate this post