‘സഹതാപം നേടുന്നത് എളുപ്പമാണ് , എന്നാൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് ക്രിക്കറ്റ് ലോകത്ത് യഥാർത്ഥ അഭിനന്ദനം ലഭിക്കുന്നത്’ : സഞ്ജു സാംസണെ വിമർശിച്ച് ശ്രീശാന്ത് |Sanju Samson

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തിൽ നിന്ന് വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണെ ഒഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനം കോളിളക്കം സൃഷ്ടിച്ചു.പ്രത്യേകിച്ചും നിരവധി പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയതിനാൽ.2023 ഏഷ്യാ കപ്പിൽ റിസേർവ് എന്ന നിലയിൽ സഞ്ജുവിനെ ടീമിലെടുത്തിരുന്നെകിലും സൂപ്പർ ഫോർ ഘട്ടത്തിൽ പുറത്താക്കപ്പെടുകയും പിന്നീട് ഓസ്‌ട്രേലിയ പരമ്പരക്കുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

പലരും സാംസണെ മാറ്റിനിർത്തിയതിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്തു. ആരാധകർ പൊതുവെ സാംസണെ പിന്തുണച്ചപ്പോൾ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സ്‌പോർട്‌സ്‌കീഡയുമായുള്ള സംഭാഷണത്തിനിടെ വ്യത്യസ്തമായ അഭിപ്രയാംണ് പങ്കുവെച്ചത്.രവി ശാസ്ത്രിയും സുനിൽ ഗവാസ്‌കറും പോലുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ സാംസണിന്റെ കഴിവുകളെ ബഹുമാനിക്കുന്നുണ്ടെങ്കിലും പിച്ച് സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ കളിയിൽ മാറ്റം വരുത്താൻ ബാറ്റർ വിമുഖത കാണിക്കുന്നത് തന്റെ അവസരങ്ങളെ പരിമിതപ്പെടുത്തുമെന്ന് ശ്രീശാന്ത് സൂചിപ്പിച്ചു.

“അവനെ പിന്തുണയ്ക്കുന്ന ഞങ്ങൾ മലയാളികൾ എപ്പോഴും പറയും, അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല, പക്ഷേ അത് ശരിയല്ല. കാരണം അയർലൻഡിനെതിരെയും ശ്രീലങ്കക്കെതിരെയും സ്ഥിരം അവസരങ്ങൾ ലഭിച്ചു. കഴിഞ്ഞ 10 വർഷമായി അദ്ദേഹം ഐപിഎൽ കളിക്കുന്നു, ഇപ്പോൾ ക്യാപ്റ്റനാണ്, കൂടാതെ മൂന്ന് സെഞ്ച്വറികൾ പേരിൽ ഉണ്ട്, പക്ഷേ സ്ഥിരത കാണിച്ചില്ല. ഋഷഭ് പന്തിനെ നോക്കൂ. അദ്ദേഹത്തിന്റെ സംസ്ഥാന ടീമിനായി 300-ഓളം സ്‌കോർ ഉണ്ട്. നിങ്ങൾ 19 വയസ്സുള്ള ആളല്ല; നിങ്ങൾക്ക് ഉടൻ 35 വയസ്സ് ആകും. അതിനാൽ ഈ വർഷം ബാക്കിയുള്ളത് ഉപയോഗിക്കുക,” ഇന്ത്യൻ വെറ്ററൻ കൂട്ടിച്ചേർത്തു.

പൊതു സഹതാപം ലഭിക്കാൻ എളുപ്പമാണെങ്കിലും, സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് ക്രിക്കറ്റ് ലോകത്ത് യഥാർത്ഥ അഭിനന്ദനം ലഭിക്കുന്നതെന്ന് അറിയിച്ചാണ് ശ്രീശാന്ത് അവസാനിപ്പിച്ചത്. ടീമിൽ മത്സരങ്ങൾ വർധിച്ചതോടെ, തന്റെ സ്ഥാനം ഉറപ്പിക്കാൻ സാംസൺ വേഗത്തിൽ പ്രവർത്തിക്കണമെന്ന് അദ്ദേഹം സൂചന നൽകി.“ഒരുപാട് ആളുകൾ വരുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ രണ്ട് മികച്ച കീപ്പർമാർ ഇന്ത്യൻ ടീമിലുണ്ട്. ആളുകളിൽ നിന്ന് സഹതാപം ലഭിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ നിങ്ങൾക്ക് വേണ്ടത് അഭിനന്ദനമാണ്, അത് ഇന്ത്യക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ലഭിക്കും,” ശ്രീശാന്ത് പറഞ്ഞു.

Rate this post