‘ഒത്തുകളിക്കാരൻ’ : ഗൗതം ഗംഭീറുമായുള്ള വാക്കുതർക്കത്തിന്റെ കാരണം വെളിപ്പെടുത്തി ശ്രീശാന്ത് | Sreesanth | Gautam Gambhir

സൂറത്തിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) 2023 എലിമിനേറ്ററിനിടെ മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. ഇന്ത്യ ക്യാപിറ്റൽസിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഗംഭീർ ഗുജറാത്ത് ജയന്റ്‌സ് സീമർ ശ്രീശാന്തിന്റെ തുടർച്ചയായ പന്തുകൾ രണ്ടാം ഓവറിൽ ഒരു സിക്‌സറും ബൗണ്ടറിയും പറത്തി.

ശ്രീശാന്ത് ഗംഭീറിനെ പ്രകോപിപ്പിക്കാനും ഏകാഗ്രത തടസ്സപ്പെടുത്താനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടും ചെയ്തു.ഗംഭീറും വിട്ടുകൊടുത്തില്ല.ശേഷം ഗംഭീറിനോട് ചൂടായി തട്ടിക്കയറുകയും താരത്തിനടുത്തേക്ക് വരാന്‍ ശ്രമിക്കുകയും ചെയ്ത ശ്രീശാന്തിനെ അമ്പയര്‍മാരും സഹതാരങ്ങളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഗംഭീർ തന്നോട് എന്താണ് പറഞ്ഞതെന്ന് കൃത്യമായി വെളിപ്പെടുത്തുമെന്ന് കഴഞ്ഞ ദിവസം ശ്രീശാന്ത് പറഞ്ഞിരുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് ശ്രീശാന്ത് മറ്റൊരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു, ഗെയിമിനിടെ ഗംഭീർ തന്നെ ‘ഫിക്സർ’ എന്ന് ആവർത്തിച്ച് വിളിച്ചതായി പറഞ്ഞു. “മത്സരത്തിനിടെ ഗംഭീർ തന്നെ ഒത്തുകളിക്കാരൻ എന്ന് വിളിച്ചു കൊണ്ടേയിരിന്നുവെന്നാണ് ശ്രീശാന്ത് പറയുന്നത്. ഗംഭീറിനെ പ്രകോപിപ്പിക്കുന്ന ഒരു വാക്ക് പോലും താൻ പറഞ്ഞിട്ടില്ലെന്നും പക്ഷേ അദ്ദേഹം പിച്ചിൽ വെച്ച് വീണ്ടും വീണ്ടും തന്നെ ഫിക്സർ എന്ന് വിളിച്ചുകൊണ്ടിരുന്നുവെന്നുമാണ് ശ്രീശാന്ത് പറയുന്നത്.ഞാൻ ഒരു മോശം വാക്കുപോലും അദ്ദേഹത്തിനെതിരെ ഉപയോഗിച്ചിട്ടില്ല. എന്താണു നിങ്ങൾ പറയുന്നതെന്നു ചോദിക്കുക മാത്രമാണു ചെയ്തത് എന്നും ശ്രീശാന്ത് പറഞ്ഞു

‘ആളുകൾ അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴും എന്നെ ഫിക്സർ, ഫിക്സർ എന്നു വിളിക്കുകയായിരുന്നു. ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങൾക്കെല്ലാം നന്ദിയുണ്ട്. .എന്റെ ആത്മാർത്ഥമായ സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റൊന്നിനെക്കുറിച്ചും വിഷമിക്കാതെ ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകുന്നത് തുടരും.ദൈവത്തിന്റെ കൃപയാൽ രണ്ട് ലോകകപ്പുകൾ നേടാനുള്ള ഭാഗ്യം ലഭിച്ച കേരളത്തിൽ നിന്നുള്ള ഒരു സാധാരണ വ്യക്തിയാണ് ഞാൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ന്യായമായ ഫലം ലഭിക്കുമെന്ന് ഉറപ്പ്’’ ശ്രീശാന്ത് പറഞ്ഞു.

Rate this post