ഇന്ത്യ സെമിയിൽ കളിക്കാൻ ആഗ്രഹിക്കാത്ത ടീം ന്യൂസിലൻഡായിരിക്കുമെന്ന് സ്റ്റീവ് ഹാർമിസൺ | World Cup 2023

2023ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ കളിക്കാൻ ആഗ്രഹിക്കാത്ത ഏക ടീം ന്യൂസിലൻഡായിരിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റീവ് ഹാർമിസൺ പറഞ്ഞു.  ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യ ബുധനാഴ്ച ന്യൂസിലൻഡിനെ നേരിടും. മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

ന്യൂസിലാൻഡിനെപ്പോലെ ക്വാളിറ്റിയുള്ള ഒരു ടീമിനെ ഒരിക്കലും എഴുതിത്തള്ളാനാകില്ലെന്ന് ESPNcriinfo-യോട് സംസാരിച്ച ഹാർമിസൺ പറഞ്ഞു. “ന്യൂസിലാൻഡിനെപ്പോലെ ക്വാളിറ്റിയുള്ള ഒരു ടീമിനെ ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല.ഇന്ത്യ കളിക്കാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീമാണ് അവരെന്ന് എനിക്ക് തോന്നുന്നു. ന്യൂസീലാൻഡ് താരങ്ങളെല്ലാം ഫിറ്റ്നസിലേക്ക് മടങ്ങിയെത്തി”ഹാർമിസൺ പറഞ്ഞു.

ഇന്ത്യ സെമിയിൽ കളിക്കാൻ ആഗ്രഹിക്കാത്ത ടീമാണ് ന്യൂസിലൻഡെന്നും അദ്ദേഹം പറഞ്ഞു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരുന്നു.എല്ലാ സമ്മർദവും ഇപ്പോൾ ഇന്ത്യയിലാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സമ്മർദത്തിൻ കീഴിൽ കളിക്കുന്നത് പതിവാണ്, അതിനാൽ അത് അവർക്ക് വലിയ ദോഷം ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. സെമിയിൽ കളിക്കാൻ ആഗ്രഹിക്കാത്ത ഒരു ടീം ഇന്ത്യയ്ക്കുണ്ടെങ്കിൽ അത് ന്യൂസിലൻഡായിരിക്കും,” ഹാർമിസൺ കൂട്ടിച്ചേർത്തു.

നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുമ്പോൾ 16 ആം തീയതി നടക്കുന്ന രണ്ടാം സെമിയിൽ സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.

4/5 - (1 vote)