‘ആർക്കും എംഎസ് ധോണിയാകാൻ കഴിയില്ല’: ധ്രുവ് ജൂറലും എംഎസ് ധോണിയും തമ്മിലുള്ള താരതമ്യത്തിൽ വ്യക്തത വരുത്തി സുനിൽ ഗവാസ്‌കർ | Dhruv Jurel | MS Dhoni

ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച റാഞ്ചിയിലെ നാലാം ടെസ്റ്റിന് തൊട്ടുപിന്നാലെ മത്സരത്തിലെ വിജയ ശില്പിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറലിനെ ഇതിഹാസതാരം സുനിൽ ഗവാസ്‌കറിൻ്റെ ‘മറ്റൊരു എംഎസ് ധോണി മേക്കിംഗിൽ’ എന്ന കമൻ്റ് വൈറലായിരുന്നു.രണ്ട് ഇന്നിംഗ്‌സുകളിലും 90 & 39 റൺസ് സ്‌കോർ ചെയ്‌ത് ജുറൽ ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു .

എന്നാൽ ഗവാസ്കറിന്റെ ഈ പ്രസ്‍താവനക്കെതിരെ സൗരവ് ഗാംഗുലിയെപോലെയുള്ള മുൻ താരങ്ങൾ രംഗത്ത് വരികയും ധ്രുവ് ജൂറലാണ് അടുത്ത എംഎസ് ധോണിയെന്ന സുനിൽ ഗവാസ്‌കറിൻ്റെ വിലയിരുത്തൽ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.ഇപ്പോഴിതാ തന്റെ പ്രതികരണത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഗവാസ്‌കര്‍. താന്‍ പറഞ്ഞ വാക്കുകല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

“കളിയെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്ന രീതിയും സാഹചര്യം വിലയിരുത്തുന്ന രീതിയും അതിനനുസരിച്ച് ബാറ്റ് ചെയ്യുന്ന രീതിയും എനിക്ക് എംഎസ് ധോണിയുടെ അനുഭവം നൽകുന്നു.അദ്ദേഹത്തിന്റെ പ്രകടനം എന്നെ ധോണിയെ ഓർമിപ്പിച്ചു ഇടയ്ക്ക് ഒരു സിക്‌സ് അടിക്കും, പിന്നെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ ഒന്നും രണ്ടും റൺസ് എടുക്കും. കീപ്പിങ്ങിലും ജുറൽ ധോണിയെ അനുസ്മരിപ്പിച്ചു. ബെന്‍ ഡക്കെറ്റിന്റെ റണ്ണൗട്ടും ജെയിംസ് ആന്‍ഡേഴ്സന്റെ റിവേഴ്സ് സ്വീപ് ക്യാച്ചാക്കിയതും മികച്ചതായിരുന്നു” ഗാവസ്‌കർ പറഞ്ഞു.

“ഇതേ പ്രായത്തില്‍ ധോണി കാട്ടിയ അതേ പക്വതയാണ് ജുറേല്‍ കാട്ടുന്നത്. അതുകൊണ്ടാണ് ധോണിയെപ്പോലെയാണ് ജുറേലെന്ന് ഞാന്‍ പറഞ്ഞത്. ആർക്കും എംഎസ് ധോണിയാകാൻ കഴിയില്ല. ഒരു എംഎസ് ധോണി മാത്രമേയുള്ളൂ. എന്നാൽ ധോണി ചെയ്‌ത കാര്യങ്ങളുടെ ഒരു ഭാഗം പോലും ജ്യൂറലിന് ചെയ്യാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ക്രിക്കറ്റിന് മികച്ചതായിരിക്കും, ”ഗവാസ്‌കർ സ്‌പോർട്‌സ് ടാക്കിൽ പറഞ്ഞു.

Rate this post