‘നേരിട്ട് ചെന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ചാൽ ഇങ്ങനെയാവും’ : ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്‌കർ | SA vs IND
സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നിങ്സ് തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യന്‍ തോല്‍വി.163 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 131 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.വിരാട് കോഹ്‌ലിക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നില്ക്കാൻ സാധിച്ചത്.
82 പന്തില്‍ 76 റണ്‍സെടുത്ത കോഹ്‌ലി 12 ഫോറുകളും ഒരു സിക്‌സും നേടി. ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍ നാല് വിക്കറ്റുകള്‍ നേടി. മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു.നാന്ദ്രെ ബര്‍ഗര്‍ ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമാക്കി. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്ത താരം ആകെ ഏഴ് വിക്കറ്റുകള്‍ നേടി. ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏറ്റുവാങ്ങിയ ഇന്ത്യക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സുനിൽ ഗവാസ്‌കർ.ഇന്ത്യൻ ടീമിന്റെ പരിശീലനമില്ലായ്മയെ ഇന്ത്യൻ ഇതിഹാസ താരം വിമർശിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരം 3 ദിവസത്തിനുള്ളിൽ അവസാനിച്ചു. ടെസ്റ്റിന്റെ ആദ്യ ഇന്നിഗ്‌സിൽ കെ എൽ രാഹുലിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് 245 എന്ന മാന്യമായ സ്കോർ സമ്മാനിച്ചത്.ഡെൻ എൽഗറിന്റെ 185 റൺസിന്റെയും 84 റൺസുമായി മാർക്കോ ജാൻസന്റെയും നിർണായക സംഭാവനയോടെ ദക്ഷിണാഫ്രിക്ക 408 റൺസ് എന്ന കൂറ്റൻ സ്കോർ ബോർഡിൽ രേഖപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ വെറും 131 റൺസിന് പുറത്തായതോടെ സൗത്ത് ആഫ്രിക്ക വിജയം ആഘോഷിച്ചു.ഒരു വിദേശ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പരിശീലന ഗെയിമുകൾ കളിക്കേണ്ടതിന്റെ പ്രാധാന്യം സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ ഗവാസ്‌കർ ഊന്നിപ്പറഞ്ഞു.
കാരണങ്ങൾ വ്യക്തമാണ് ഇന്ത്യ ഇവിടെ മത്സരങ്ങളൊന്നും കളിച്ചില്ല.നേരിട്ട് ചെന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ചാൽ അത് ശരിയാകില്ല.ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ പരിശീലന മത്സരങ്ങൾ കളിച്ചിരുന്നെങ്കിൽ സാഹചര്യങ്ങളുമായി ടീം കൂടുതൽ പ്രാവീണ്യം നേടുമായിരുന്നുവെന്ന് ഗവാസ്‌കർ പറഞ്ഞു.”ഇവിടെ വന്നതിന് ശേഷം പരിശീലന മത്സരങ്ങൾ കളിക്കേണ്ടതുണ്ട്.നിങ്ങളുടെ ഫാസ്റ്റ് ബൗളർമാർ നിങ്ങളുടെ ബാറ്റർമാർക്ക് വളരെ വേഗത്തിൽ പന്തെറിയുമോ, അവർ ബൗൺസറുകൾ എറിയുമോ, അവരുടെ ബാറ്റുകൾക്ക് പരിക്കേൽക്കുമെന്ന് അവർ ഭയപ്പെടും,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.
Play some practice matches before the tests on foreign tours to get use to the conditions.
— Cricketopia (@CricketopiaCom) December 29, 2023
~ Sunil Gavaskarpic.twitter.com/WDcwTTdPEn
ബാറ്റിംഗിലും ബൗളിംഗിലും തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലാണ് ഇന്ത്യൻ ടീമും ആതിഥേയരും കളിക്കുന്നത്. കാഗിസോ റബാഡയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തിന് മുന്നിൽ ബാറ്റർമാർ സൗമ്യമായി കീഴടങ്ങി. ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്കെതിരെ ലൈനിലും ലെങ്തിലും സ്ഥിരത നിലനിർത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ജനുവരി മൂന്നിന് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഏറ്റുമുട്ടും.