ജഡേജയെ ആരും ചോദ്യം ചെയ്യരുത് , തൻ്റെ ഫീൽഡിംഗ് കഴിവ് ഉപയോഗിച്ച് 20 മുതൽ 30 വരെ റൺസ് അദ്ദേഹം രക്ഷിക്കുന്നുണ്ട് | Ravindra Jadeja

ഇത്തവണത്തെ ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിൽ കിരീടത്തിൽ കുറഞ്ഞത് ഒന്നും തന്നെ ഇന്ത്യൻ സംഘം ആഗ്രഹിക്കുന്നില്ല. രോഹിത് ശർമ്മ നായകനായ ടീം ഇന്ത്യ കിരീടം നേടുമെന്ന് വിശ്വസിക്കുന്നവർ കൂടിയാണ് ഫാൻസ്‌ അടക്കം എല്ലാവരും. ഇന്ത്യക്ക് കിരീടസാധ്യത കല്പിച്ച് മുൻ താരങ്ങൾ അടക്കം ഇതിനകം രംഗത്ത് എത്തി കഴിഞ്ഞു. സെമി ഫൈനലിൽ ഇംഗ്ലണ്ട് എതിരെ കളിക്കാൻ നാളെ ഇറങ്ങുന്ന ടീം ഇന്ത്യ പ്ലെയിങ് ഇലവനിൽ എന്തേലും മാറ്റം കൊണ്ട് വരുമോയെന്നത് സസ്പെൻസ്.

എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിനെ കുറിച്ചും സ്റ്റാർ ആൾ റൗണ്ടർ ജഡേജയെ കുറിച്ചും അഭിപ്രായം പങ്കിട്ട് രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായി ഗവാസ്ക്കർ. ഈ ലോകക്കപ്പിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പ്രതീക്ഷിച്ച മികവിലേക്ക് ഉയരുവാൻ ജഡേജക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും സ്റ്റാർ ആൾറൗണ്ടർ പ്ലെയിങ് ഇലവനിലെ അടക്കം സ്ഥാനം ആരും ചോദ്യം ചെയ്യാൻ പാടില്ലയെന്നാണ് സുനിൽ ഗവാസ്ക്കർ അഭിപ്രായം. ജഡേജ മോശം ഫോം ഇന്ത്യൻ ടീമിനെ സംബന്ധിച്ചു എന്ത് കൊണ്ടാണ് പ്രശ്നമല്ലാത്തതെന്നും സുനിൽ ഗവാസ്ക്കർ തുറന്ന് പറയുന്നു.

“ജഡേജയെ സംബന്ധിച്ചു അദ്ദേഹം ഈ മോശം ഫോം നമ്മടെ ടീമിന് പ്രശ്നം അല്ല. അദ്ദേഹം വളരെ എക്സ്പീരിയൻസുള്ള ക്രിക്കറ്ററാണ്. കൂടാതെ അവസരങ്ങളെ എങ്ങനെ യൂസ് ചെയ്യണമെന്ന് നല്ലോണം ജഡേജക്ക് അറിയാം. കൂടാതെ ബാറ്റ് കൊണ്ട് തിളങ്ങാനാകുന്നില്ല എങ്കിലും ഫീൽഡിൽ അദ്ദേഹം സേവ് ചെയ്യുന്നത് 30-40 റൺസോളമാണ്. ക്യാച്ചിങ്, സേവ് എല്ലാം അദ്ദേഹം നേടുന്ന റൺസായി മാറും ” സുനിൽ ഗവാസ്ക്കർ അഭിപ്രായം തുറന്ന് പറഞ്ഞു.

കൂടാതെ ഇന്ത്യൻ ടീം ആരാധകരെയും ഗവാസ്ക്കർ കുറ്റം പറഞ്ഞു ‘ഇത് നമ്മൾ ഫാൻസ്‌ അടക്കം ചിന്തയാണ്. ഒരു താരം ഏതേലും രണ്ട് കളികൾ നന്നായി തന്നെ പെർഫോം ചെയ്തില്ലെങ്കിൽ ഉടനെ എന്ത് ഉണ്ടായി, ആ താരം എന്താണ്‌ ഇങ്ങനെ? അത്തരം കാര്യങ്ങൾ ഫാൻസ്‌ അടക്കം ഉയർത്തും ” മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം വിശദമാക്കി.

Rate this post