സഞ്ജുവിന്റെ രാജസ്ഥാൻ വീണു ,37 റൺസ് വിജയവുമായി ഹൈദരബാദ് ഐപിഎൽ ഫൈനലിൽ | IPL2024
രാജസ്ഥാൻ റോയൽസിനെ 37 റൺസിന് പരാജയപ്പെടുത്തി ഐപിഎൽ ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഹൈദരബാദ് സൺറൈസേഴ്‌സ്.176 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് 139 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 56 റൺസ് നേടിയ ധ്രുവ് ജുറലാണ് റോയൽസിന്റെ ടോപ് സ്‌കോറർ. ഹൈദരബാദിനു വേണ്ടി ഷഹബാസ് മൂന്നും അഭിഷേക് രണ്ടും വിക്കറ്റ് വീഴ്ത്തി
176 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. നാലാം ഓവറിൽ സ്കോർ 24 ൽ നിൽക്കെ റൺസ് കണ്ടെത്താൻ വിഷമിച്ച ടോം കോഹ്ലർ-കാഡ്മോറിനെ പാറ്റ് കമ്മിൻസ് പുറത്താക്കി. 16 പന്തിൽ നിന്നും 10 റൺസാണ് ഓപ്പണർ നേടിയത്. ഒരു വശത്ത് ജയ്‌സ്വാൾ റൺസ് നെടു സ്കോർ ചെയ്‌തെങ്കിലും നായകൻ സഞ്ജു സാംസൺ താളം കണ്ടെത്താൻ പാടുപെട്ടു. സ്കോർ 65 ൽ നിൽക്കെ 21 പന്തിൽ നിന്നും 42 റൺസ് നേടിയ ജയ്‌സ്വാളിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി.
ഷഹബാസ് അഹമ്മദിന്റെ പന്തിൽ അബ്ദിൽ സമദ് പിടിച്ചാണ് ഓപ്പണർ പുറത്തായത്. അടുത്ത ഓവറിൽ 11 പന്തിൽ നിന്നും 10 റൺസ് നേടിയ സഞ്ജുവിനെ അഭിഷേക് ശർമ്മ പുറത്താക്കിയതോടെ രാജസ്ഥാൻ 67 ന് 3 എന്ന നിലയിലായി. 12 ആം ഓവറിലെ ആദ്യ പന്തിൽ സ്കോർ 79 ൽ നിൽക്കെ രാജസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. കൂറ്റനടിക്ക് ശ്രമിച്ച 6 റൺസ് നേടിയ പരാഗിനെ ഷഹബാസ് പുറത്താക്കി. ആ ഓവറിലെ അവസാന പന്തിൽ അശ്വിനെ പൂജ്യത്തിനു റോയൽസിന് നഷ്ടമായി. സ്കോർ 92 ൽ നിൽക്കെ 4 റൺസ് നേടിയ ഷിമ്രോൺ ഹെറ്റ്മെയറെ അഭിഷേക് ശർമ്മ ബൗൾഡാക്കി. അവസാന മൂന്നു ഓവറിൽ റോയൽസിന് ജയിക്കാൻ വേണ്ടിയിരുന്നത് 53 റൺസായിരുന്നു. 18 ആം ഓവറിൽ പാവലിന്റെ വിക്കറ്റ് റോയൽസിന് നഷ്ടമായി. ആ ഓവറിൽ ബൗണ്ടറി നേടി ധ്രുവ് ജുറൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദെരാബാദിനായി ഓപ്പണർ അഭിഷേക് ശർമ്മ ആഞ്ഞടിച്ചു. എന്നാൽ ആദ്യ ഓവറിലെ അവസാന പന്തിൽ ട്രെന്റ് ബോൾട്ട് 5 പന്തിൽ നിന്നും 12 റൺസ് നേടിയ അഭിഷേക് ശർമയെ പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ രാഹുൽ തൃപതി ഓപ്പണർ ഹെഡിനെയും കൂട്ടുപിടിച്ച് സ്കോറിന് ഉയർത്തി. അഞ്ചാം ഓവറിൽ സൺറൈസേഴ്‌സ് സ്കോർ 50 കടന്നു. എന്നാൽ അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ രണ്ടാം സ്പെല്ലിലെത്തിയ ബോൾട്ട് തൃപതിയെ പുറത്താക്കി.
15 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്‌സും അടക്കം 37 റൺസ് നേടി. ആ ഓവറിലെ അവസാന പന്തിൽ ഒരു റൺസ് നേടിയ ഐഡൻ മാർക്രത്തെയും ബോൾട്ട് പുറത്താക്കിയതോടെ ഹൈദരാബാദ് മൂന്നു വിക്കറ്റിന് 57 എന്ന നിലയിലായി. ഹെൻറിക്ക് ക്ളാസനും ഓപ്പണർ ഹെഡും ചേർന്ന് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു.10 ഓവറിലെ അവസാന പന്തിൽ 28 പന്തിൽ നിന്നും 34 റൺസ് നേടിയ ഹെഡിനെ സന്ദീപ് ശർമ്മ പുറത്താക്കി. 11 ഓവറിൽ ഹൈദരബാദ് സ്കോർ 100 കടന്നു.
14 ആം ഓവറിൽ സ്കോർ 120 ൽ നിൽക്കെ ഹൈദരാബാദിന് അഞ്ചാം വിക്കറ്റ് നഷ്ടമായി. 5 റൺസ് നേടിയ നിതീഷ് കുമാറിനെ ആവേശ് ഖാൻ പുറത്താക്കി. തൊട്ടടുത്ത പന്തിൽ അബ്ദുൽ സമദിന്റെ ക്ലീൻ ബൗൾഡ് ചെയ്ത് ആവേശ് ഖാൻ ഹൈദരാബാദിനെ വലിയ തകർച്ചയിലേക്ക് വിട്ടു. 18 ഓവറിൽ സ്കോർ 162 ൽ നിൽക്കെ ക്ളാസൻ 33 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 19 ആം ഓവറിലെ ആദ്യ പന്തിൽ ഹെൻറിച്ച് ക്ലാസനെ സന്ദീപ് ശർമ്മ ക്ലീൻ ബൗൾഡാക്കി. അവസാന ഓവറിൽ ഷഹബാസിനെ പുറത്താക്കി ആവേശ് ഖാൻ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.