6 ഓവറിൽ 125! ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർ പ്ലേ സ്‌കോറുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് |IPL2024

ഓസ്‌ട്രേലിയയെ ഐസിസി ലോകകപ്പ് 2023 ട്രോഫിയിലേക്ക് നയിച്ച ട്രാവിസ് ഹെഡ് ഐപിഎൽ 2024 ൽ തൻ്റെ മാജിക് പ്രദർശിപ്പിക്കുന്നത് തുടരുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ ഈ സീസണിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി താരം സ്വാന്തമാക്കിയിരിക്കുകയാണ്. വെറും 16 പന്തിൽ നിന്നാണ് ഓസീസ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്.

മുംബൈ ഇന്ത്യൻസിനെതിരെ 16 പന്തിൽ 50 റൺസ് നേടിയ തൻ്റെ ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശർമ്മയ്‌ക്കൊപ്പം അദ്ദേഹം ചേർന്നു. ഈ സീസണിലെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ട് സ്‌കോർ ഇതിനകം നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് പവർ പ്ലേയിൽ 125 റൺസാണ് അടിച്ചു കൂട്ടിയത്.

പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡും അഭിഷേക് ശർമയും ട്രാവിസ് ഹെഡും തകർത്തു.2017ൽ റോയൽ ചലഞ്ചർ ബെംഗളൂരുവിനെതിരെ (ആർസിബി) സുനിൽ നരെയ്‌നും ക്രിസ് ലിന്നും 105/0 സ്‌കോർ ചെയ്‌തിരുന്നു, എസ്ആർഎച്ചിൻ്റെ അഭിഷേക്-ഹെഡ് ജോഡിക്ക് അവരുടെ ആദ്യ ആറ് ഓവറിൽ 125/0 എന്ന സ്കോറാണ് നേടിയത്.

Rate this post