‘സൂപ്പർ മാനായി പറന്നുയർന്ന് വിരാട് കോലി’ : കളിയുടെ ഗതി മാറ്റിമറിച്ച അവിശ്വസനീയമായ ഫീൽഡിങ്ങുമായി കോലി | Virat Kohli

എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രണ്ടു സൂപ്പർ ഓവറുകൾ പിറന്ന ആവേശകരമായ മൂന്നാം ടി മത്സരത്തിൽ അഫ്ഗാനിസ്ഥാനെ കീഴടക്കി ഇന്ത്യ പരമ്പര 3-0 ത്തിന് പരമ്പര സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്നാം സൂപ്പര്‍ ഓവറില്‍ അഫ്ഗാന്‍ നേടിയത് 16 റണ്‍സ്.

മറുപടിയായി ഇന്ത്യയുടെ ബാറ്റിംഗ് 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക്. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 11 റണ്‍സ് മാത്രം. അഞ്ച് പന്തുകള്‍ക്കിടെ സൂപ്പര്‍ ഓവറില്‍ റിങ്കു സിങ്, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളും നഷ്ടം. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകള്‍ മൂന്ന് പന്തുകള്‍ക്കിടെ വീഴ്ത്തി രവി ബിഷ്‌ണോയ് ഇന്ത്യക്ക് ആവേശ വിജയം സമ്മാനിച്ചു. 10 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്.

ബാറ്റ് കൊണ്ട് പരാജയപ്പെട്ടെങ്കിലും സൂപ്പർ താരം വിരാട് കോലിയുടെ ഒരു തകർപ്പൻ ഫീൽഡിങ് ആണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് എന്ന് പറയേണ്ടി വരും.213 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അഗ്‌ഫാൻ ഇന്ത്യക്ക് കടുത്ത വെല്ലുവിളയാണ് ഉയർത്തിയത്. ഇന്ത്യ കൈവിടുമെന്ന് തോന്നിപ്പിച്ച ഈ മത്സരം സമനിലയിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് വിരാട് കോലിയുടെ തകര്‍പ്പന്‍ ഒരു ബൗണ്ടറി ലൈന്‍ സേവ് ആയിരുന്നു. അഫ്‌ഗാനിസ്ഥാന്‍ സിക്‌സറെന്ന് ഉറപ്പിച്ച പന്തായിരുന്നു വിരാട് കോലി മത്സരത്തില്‍ രക്ഷപ്പെടുത്തിയത്.

19-ാം ഓവറിൽ അവേഷ് ഖാന്റെ ഓവറിൽ നജീബുള്ള സദ്രാനെ പുറത്താക്കാൻ മികച്ചൊരു ക്യാച്ചും കോലിയെടുത്തു.കളിയിലെ മറ്റ് അവസരങ്ങളിലും കോഹ്‌ലി ഫീൽഡിൽ നിർണായക പങ്ക് വഹിച്ചു.ആദ്യ സൂപ്പർ ഓവറിൽ ഗുൽബാദിൻ നൈബിനെ കോലി റൺ ഔട്ട് ആക്കുകയും ചെയ്തു.213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെന്ന നിലയിലാണ്.
വാഷിംഗ്‌ടൺ സുന്ദർ എറിഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്ത് കരീം ജനത്ത് ലോങ് ഓണിലേക്ക് ഉയർത്തിയടിച്ചു ,ജന്നത്തിന്‍റെ ഷോട്ട് ബൗണ്ടറി ലൈന്‍ കടന്ന് സിക്‌സറാകും എന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.

എന്നാല്‍ വിരാട് കോലി ആ പ്രതീക്ഷകളെല്ലാം തെറ്റിക്കുകയായിരുന്നു. ബൗണ്ടറി ലൈനില്‍ നിന്നും ചാടി ഉയര്‍ന്ന് ഒരു കയ്യില്‍ പന്ത് പിടിച്ചെടുത്ത കോലി അത് ഗ്രൗണ്ടിനകത്തേക്ക് ഇടുകയും പിന്നീട് ആ പന്ത് എടുത്ത് ത്രോ ചെയ്യുകയുമായിരുന്നു. വിലയേറിയ അഞ്ചു റൺസ് കോലി രക്ഷിച്ചു. ഇത് മത്സരത്തിൽ ഏറെ നിര്ണായകമാവുമായും ചെയ്തു.വിരാട് കോഹ്‌ലി ബൗണ്ടറി റോപ്പിനരികിൽ സിക്‌സ് രക്ഷപ്പെടുത്തിയില്ലെങ്കിൽ ആ സൂപ്പർ ഓവർ സംഭവിക്കില്ലായിരുന്നു.ആ സമയത്ത് അഫ്ഗാന് ജയിക്കാൻ 20 പന്തിൽ 48 റൺസ് ആണ് വേണ്ടിയിരുന്നത്.

ഐപിഎല്ലിലെ തൻ്റെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ടി20യിൽ ഗോൾഡൻ ഡക്കിന് പുറത്തായ കോലിക്ക് ബാറ്റുകൊണ്ട് മോശം സമയമായിരുന്നു. എന്നാൽ കോഹ്‌ലി ഫീൽഡിൽ മികച്ചുനിൽക്കുകയും ടീമിനായി നിരവധി റൺസ് സേവ് ചെയ്യുകയും ചെയ്തു.35-കാരൻ മൈതാനത്തെ കായികക്ഷമത കൊണ്ട് പ്രായത്തെ വെല്ലുവിളിക്കുന്നത് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Rate this post