‘സഞ്ജു സാംസണെ മിഡിൽ ഓർഡറിൽ കാണാതിരുന്നത് ആശ്ചര്യപ്പെടുത്തി’ : വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ മലയാളി താരത്തെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ ഓപ്പണർ

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിനത്തിനുള്ള പ്ലേയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടിത്തിയില്ല. സഞ്ജു ആദ്യ ഇലവനിൽ ഇടം പിടിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ മത്സരം കാണാനിരുന്നത്. സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ടീമിൽ ഉൾപ്പെട്ടത്.ഈ നീക്കം ഇഷ്ടപ്പെടാത്തതിനാൽ സഞ്ജുവിന്റെ ആരാധകർ രോഹിതിനും ബിസിസിഐക്കുമെതിരെ ശക്തമായി രംഗത്തെത്തി.

വൈറ്റ്-ബോൾ ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിക്കാൻ വലംകൈയ്യൻ ബാറ്ററിന് പരിമിതമായ അവസരങ്ങളാണ് ലഭിച്ചിട്ടുള്ളതെങ്കിലും അതിലെല്ലാം മികവ് പുലർത്താൻ റോയൽസ്‌ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്.ഋഷഭ് പന്തിന്റെ അഭാവത്തിലും പാർട്ട് ടൈം വിക്കറ്റ് കീപ്പർ കെ എൽ രാഹുലും സുഖം പ്രാപിക്കുന്ന സാഹചര്യത്തിലും ഇഷാൻ കിഷൻ അടുത്ത മികച്ച ഓപ്ഷനായി മാറിയെന്ന് തോന്നുന്നു.

ഏകദിനത്തിലും ആ സാഹചര്യത്തിലും രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ആദ്യ ചോയ്‌സ് ഓപ്പണർമാരായതിനാൽ ടീം മാനേജ്‌മെന്റ് ഇഷാനെ ഒരു ബാക്കപ്പ് ഓപ്പണറായി കാണുന്നുവെന്ന് കരുതുന്നതായി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ പറഞ്ഞു.സാംസണെപ്പോലൊരാൾ മധ്യനിരയിൽ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“അവർ ഇഷാൻ കിഷനെ ഒരു ബാക്കപ്പ് ഓപ്പണറായും ബാക്കപ്പ് കീപ്പറായും കാണുന്നുവെന്ന് ഞാൻ കരുതി, തുടർന്ന് സഞ്ജു മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചു.അദ്ദേഹത്തിന് ആദ്യം അവസരം ലഭിക്കുമെന്ന് ഞാൻ കരുതി, ഇല്ല എന്നറിഞ്ഞപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു ”ജാഫർ ESPNcriinfo-യിൽ പറഞ്ഞു.

5/5 - (1 vote)