ഡെത്ത് ബൗളർമാരായി റിങ്കുവും സൂര്യയും, ശ്രീലങ്കയെ വീഴ്ത്തിയ ഇന്ത്യൻ നായകന്റെ തന്ത്രം | India Vs Sri Lanka
ശ്രീലങ്കക്ക് എതിരായ ടി :20 ക്രിക്കറ്റ് പരമ്പര 3-0നു കരസ്ഥമാക്കി ഇന്ത്യൻ ടീം . ഇന്നലെ നടന്ന മൂന്നാമത്തെ ടി :20യിൽ അവസാന ഓവറുകളിൽ കാഴ്ചവെച്ച അത്ഭുത മിക്കവാണ് ഇന്ത്യക്ക് സർപ്രൈസ് ജയവും സമ്മാനിച്ചത്. തോൽവി ഉറപ്പിച്ച കളിയിൽ നായകൻ സൂര്യയുടെ ചില ഷോക്കിംഗ് പ്ലാനുകൾ ശ്രീലങ്കയെ ഞെട്ടിച്ചു.
അവസാന രണ്ട് ഓവറിൽ 5 വിക്കറ്റുകൾ ശേഷിക്കേ ശ്രീലങ്ക ടീമിന് ജയിക്കാൻ ആവശ്യം വെറും 9 റൺസായിരുന്നു.12 ബോളിൽ ജയിക്കാൻ 9 റൺസ് മാത്രം വേണമെന്നിരിക്കെ ശ്രീലങ്ക ജയം ഉറപ്പിച്ചതാണ്, എന്നാൽ പത്തൊൻപതാം ഓവർ എറിയാൻ ഇന്ത്യൻ നായകനായ സൂര്യകുമാർ യാദവ് പന്ത് റിങ്കു സിംഗിനെ ഏൽപ്പിച്ചതോടെ മത്സരത്തിൽ ട്വിസ്റ്റ് സംഭവിച്ചു.
റിങ്കു സിംഗ് ആ ഓവറിൽ കാഴ്ചവെച്ചത് മനോഹര മികവ്. നാല് ഡോട്ട് ബോൾ അടക്കം റിങ്കു സിംഗ് വഴങ്ങിയത് വെറും 3 റൺസ് മാത്രം. രണ്ട് വിക്കറ്റും താരം വീഴ്ത്തി. ശ്രീലങ്കൻ ടീമിനെ അടക്കം ഞെട്ടിച്ചു കൊണ്ടാണ് റിങ്കു സിംഗ് ഈ ഓവർ ബൗൾ ചെയ്യാൻ എത്തിയത്. ശേഷം ലാസ്റ്റ് ഓവറിൽ 5 റൺസ് ശ്രീലങ്കക്ക് വേണമെന്നിരിക്കെ നായകൻ സ്വയം ബൗൾ ചെയ്യാൻ എത്തി.
സിറാജ് ഓവർ പോലും ഉണ്ടാകുമ്പോഴാണ് നായകൻ സൂര്യ സ്വയം ആ ഓവർ ചെയ്യാൻ എത്തിയത്. നായകൻ ഈ നീക്കവും വിജയിച്ചു. സൂര്യ ആ ഓവറിൽ വഴങ്ങിയത് 5 റൺസ് മാത്രം. ഇതോടെയാണ് കളി സമനിലയിൽ കലാശിച്ചത്. ഇന്ത്യൻ ടീം നേടിയ 137 റൺസ് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കക്ക് മനോഹരമായ തുടക്കമാണ് ലഭിച്ചത്.8.5 ഓവറിൽ ഒന്നാം വിക്കറ്റിൽ ശ്രീലങ്ക 58 റൺസ് നേടിയപ്പോൾ രണ്ടാം വിക്കെറ്റ് വീണത് 110 റൺസിലാണ്. അതായത് അവസാന 5 ഓവറിൽ ശ്രീലങ്കക്ക് ഇന്ത്യയെ തോൽപ്പിക്കാൻ വേണ്ടിട്ടിരുന്നത് വെറും 30 റൺസ്. അവിടെ നിന്നാണ് ഇന്ത്യൻ ടീം ജയിച്ചത്.
അവസാന ഓവറുകൾ പേസർമാർക്ക് നൽകുന്ന സാധാരണ പതിവിൽ നിന്നും മാറി നായകൻ സൂര്യകുമാർ നടത്തിയ ചില സർപ്രൈസ് മാറ്റങ്ങൾ ഇന്ത്യക്ക് നൽകിയത് മിന്നും ജയം.അവസാന രണ്ട് ഓവറിൽ ശ്രീലങ്ക ടീമിന് ജയിക്കാൻ ആവശ്യം 12 ബോളിൽ ഒൻപത് റൺസ് മാത്രം.പത്തൊൻപതാം ഓവർ എറിയാൻ സിറാജ് അടക്കം റെഡി, പക്ഷെ നായകൻ സൂര്യ എല്ലാവരെയും ഞെട്ടിച്ചു പന്ത് റിങ്കു സിംഗിന് നൽകി. റിങ്കു ആ ഓവറിൽ വീഴ്ത്തിയത് രണ്ട് വിക്കെറ്റ്. മത്സരം അവിടെ തിരിഞ്ഞു. ലാസ്റ്റ് ഓവറിൽ ജയിക്കാൻ 6 റൺസ് ആവശ്യം. ലാസ്റ്റ് ഓവർ സ്വയം നായകൻ എറിഞ്ഞു. ആ ഓവറിലും രണ്ട് വിക്കെറ്റ് വീണു. മത്സരം സമനിലയിൽ. സൂപ്പർ ഓവറിലും സ്പിൻ ബൗളർക്ക് പന്ത് നൽകി. അതും വിജയ പ്ലാനായി മാറി.