‘പാരമ്പര്യം തുടർന്ന് സൂര്യകുമാർ യാദവ് ‘ : യുവതാരം റിങ്കു സിംഗ്, ജിതേഷ് ശർമ്മ എന്നിവർക്ക് ട്രോഫി കൈമാറി ഇന്ത്യൻ ക്യാപ്റ്റൻ |India | Suryakumar Yadav

ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം ടി20യില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടാസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ 53 ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. അക്‌സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ബെന്‍ മക്‌ഡെമോര്‍ട്ടാണ് 54 ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗിന്റെ അവസാന ഓവര്‍ വിജയത്തില്‍ നിര്‍ണായകമായി. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച ടീം ഇന്ത്യക്ക് മുൻപിൽ രക്ഷകരായി എത്തിയത് ലാസ്റ്റ് ഓവറുകൾ എറിഞ്ഞ മുകേഷ് കുമാർ അർഷദീപ് സിംഗ് എന്നിവരായിരുന്നു. ഇതോടെ ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കിയിരിക്കുകയാണ്.

ഇടക്കാല ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ മുൻഗാമികളായ എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരെപ്പോലെ ടീം പാരമ്പര്യം തുടർന്നു. യുവ താരങ്ങളായ റിങ്കു സിംഗ്, ജിതേഷ് ശർമ്മ എന്നിവർക്ക് ട്രോഫി കൈമാറി.ഇന്ത്യ ആദ്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം 2007 ൽ എംഎസ് ധോണി ആരംഭിച്ച ഒരു പാരമ്പര്യമായിരുന്നു ഇത്, വിരാട് കോഹ്‌ലിയെയും ഹാർദിക് പാണ്ഡ്യയെയും പോലുള്ളവർ ഇത് തുടർന്നു.”ഈ പാരമ്പര്യം തുടരുന്നത് കാണാൻ സന്തോഷമുണ്ട്. സൂര്യകുമാർ യാദവ് ട്രോഫി റിങ്കു സിംഗിനും ജിതേഷ് ശർമ്മയ്ക്കും കൈമാറി” ജിയോസിനിമയിൽ ഇതിനെക്കുറിച്ച് അഭിഷേക് നായർ പറഞ്ഞു. ഇരു താരങ്ങളും പരമ്പരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്,

ഓസ്‌ട്രേലിയക്ക് ജയിക്കാൻ 10 റൺസ് വേണ്ടിയിരിക്കെ അവസാന ഓവറിൽ ഇന്ത്യയുടെ പേസർ അർഷ്ദീപ് സിങ്ങിന്റെ പ്രകടനമാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.ർഷ്ദീപ് മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് അപകടകാരിയായ മാത്യു വെയ്ഡിന്റെ പ്രധാന വിക്കറ്റ് വീഴ്ത്തി, ഇന്ത്യയ്ക്ക് ആറ് റൺസിന്റെ വിജയം ഉറപ്പാക്കി.

5/5 - (1 vote)