ഐപിഎൽ 2024ൻ്റെ തുടക്കം മുതൽ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമോ ? | Suryakumar Yadav

ഇന്ത്യയുടെ ഏറ്റവും മികച്ച ടി 20 ബാറ്ററായ സൂര്യകുമാർ യാദവ് കണങ്കാലിന് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹം ലഭ്യമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.

കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് ടൈറ്റൻസിനെതിരെ മാർച്ച് 24 ഞായറാഴ്ച മുംബൈ ഇന്ത്യൻസ് കാമ്പെയ്ൻ ആരംഭിക്കും. ലോക ഒന്നാം നമ്പർ ടി20 ബാറ്ററിന് ഈ മത്സരത്തിന് മുന്നേ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കുമോ എന്നത് സംശയത്തിലാണ്.”സൂര്യ തിരിച്ചിവരവിന്റെ പാതയിലാണ്, ഐപിഎല്ലിൽ തന്നെ അദ്ദേഹം തീർച്ചയായും ‘പ്ലേയിലേക്ക് മടങ്ങും’. എന്നിരുന്നാലും ഗുജറാത്ത് ടൈറ്റൻസ്,ഹൈദരാബാദ് സൺറൈസേഴ്‌സ് എന്നിവയ്‌ക്കെതിരായ ആദ്യ രണ്ട് എവേ മത്സരങ്ങളിൽ കളിക്കാൻ എൻസിഎയുടെ സ്‌പോർട്‌സ് സയൻസ് ആൻഡ് മെഡിക്കൽ ടീം അനുമതി നൽകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല” ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

മുംബൈ ഇന്ത്യൻസ് മാർച്ച് 24 ഞായറാഴ്ച അഹമ്മദാബാദിലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അവരുടെ ആദ്യ മത്സരം കളിക്കും.തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മറ്റൊരു എവേ മത്സരവും നടക്കും. ഈ രണ്ടു മത്സരത്തിലും സൂര്യയുടെ പങ്കാളിത്തം സംശയാസ്പദമാണ്.“എംഐ അവരുടെ ആദ്യ ഗെയിം കളിക്കാൻ ഇനിയും 12 ദിവസങ്ങളുണ്ട്, പക്ഷേ ആദ്യ മത്സരത്തിൽ തന്നെ ഫിറ്റ്നസ് നേടാനുള്ള പോരാട്ടത്തിലാണ് സൂര്യകുമാർ യാദവ് “.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി MI-യുടെ നട്ടെല്ല് സൂര്യയാണ്, അവർക്ക് വിഷ്ണു വിനോദിൻ്റെ ബാക്കപ്പ് ഉണ്ടെങ്കിലും, നമ്പർ 1 T20 ബാറ്റർ എത്രയും വേഗം ഫിറ്റായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.

Rate this post