സഞ്ജു സാംസണിന്റെ പകരക്കാരനായി വേൾഡ് കപ്പ് ടീമിലെത്തി വലിയ പരാജയമായി മാറിയ സൂര്യകുമാർ യാദവ് | Sanju Samson
ലോക ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് 2023 ലോകകപ്പിൽ ഒരിക്കൽ പോലും പ്രതീക്ഷകൾക്ക് അനിസരിച്ചുള്ള പ്രകടനം നടത്തിയില്ല , പ്രത്യേകിച്ചും ഓസ്‌ട്രേലിയക്കെതിരെയുള്ള ഫൈനലിൽ.ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് 28 പന്തിൽ 18 റൺസ് മാത്രമാണ് സൂര്യക്ക് നേടാനായത്.
ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും അല്ലാതെ ഒരു ഇന്ത്യൻ ബാറ്റ്‌സർക്കും ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ടി20 സ്പെഷ്യലിസ്റ്റും ക്വിക്ക്ഫയർ ബാറ്റർമാരിൽ ഒരാളുമായി കണക്കാക്കപ്പെടുന്ന സൂര്യകുമാർ യാദവ് IND vs AUS മത്സരത്തിൽ ബാറ്റിൽ സംഭാവന നൽകുന്നതിൽ പരാജയപ്പെട്ടു. 2023 ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ വലംകൈയ്യൻ ബാറ്ററിന് ഒരു ബൗണ്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യയ്‌ക്ക് ജയിക്കേണ്ട ഒരു മത്സരത്തിൽ ഇത്രയും കുറഞ്ഞ സ്കോർ മാത്രം നേടിയതോടെ ഇന്ത്യയുടെ ഏകദിന ടീമിൽ സൂര്യയുടെ ഭാവിയെക്കുറിച്ചും സഞ്ജു സാംസൺ ഒരു പകരക്കാരനാകുമോയെന്നും ഊഹാപോഹങ്ങൾ ഉയരുന്നു.ലോകകപ്പിലെ ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ 49 റൺസ് നേടിയത് ഒഴിച്ചാൽ വൻ പരാജയമായി മാറിയിരുന്നു സൂര്യ കുമാർ യാദവ്. ലോകകപ്പിൽ കളിച്ച ഏഴ് മത്സരങ്ങളിലെ സൂര്യ കുമാറിൻ്റെ സ്കോർ പരിശോധിക്കാം. 2,49,12,22,2,1,18. 7 ഇന്നിംഗ്സിൽ നിന്ന് 113 റൺസ് മാത്രം.
India lost when they selected Undeserving Surya Kumar yadav instead of deserving Sanju Samson in India's WC squad .
— Liquid (@knight_17_) November 19, 2023
Nobody can escape karma pic.twitter.com/iCReFX0MeQ
Suryakumar Yadav and Sanju Samson in T20.#SuryaKumarYadav #SanjuSamson pic.twitter.com/KICFDTn851
— GSMS Media (@GsmsMedia) November 20, 2023
ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജുവിനെ മറികടന്നാണ് സൂര്യ കുമാറിനെ ലോകകപ്പിലേക്ക് തിരഞ്ഞെടുത്തത്. ആരാധകരുടെ വിമർശനം കണക്കിലെടുക്കാതെ ടീമിലെത്തിയിട്ടും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. പ്രശംസനീയമായ പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സഞ്ജുവിനെ അവഗണിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മെൻ ഇൻ ബ്ലൂ ടി20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തും എന്ന് ആരാധകർ കരുതിയെങ്കിലും അതുണ്ടായില്ല. സൂര്യകുമാർ ക്യാപ്റ്റനായ ടീമിൽ സഞ്ജുവിന് ഇടം പിടിക്കാൻ സാധിച്ചില്ല.
Whether India wins today or not, I love to hear the explanation of the reason why #SuryakumarYadav played for this ODI team when far better , consistent inform players were there waiting. Except Indian team think tank, understood he is not good for ODIs #INDvsAUSFinal
— Rahul R (@rahool360) November 19, 2023
Sad but it's true😔
— Roshmi 🏏 (@CricketWithRosh) November 17, 2023
That's the end of Sanju Samson in international cricket. I don't see him anyway near in ODIs even after averages 55+ neither he will be in T20I WC next year.
Thanku @IamSanjuSamson for your selfless contributions in ICT. Will cherish your batting only in IPL pic.twitter.com/w6IBVJU5xs
ഋഷഭ് പന്ത് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതുവരെ മാത്രമായിരിക്കും സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് വിളിക്കാനുള്ള സാദ്യത കാണുന്നുള്ളൂ.ഇഷാൻ കിഷന് ടീം മാനേജ്മെന്റിന്റെ വിശ്വാസമുണ്ട് അദ്ദേഹത്തെ രു ദീർഘകാല ഓപ്ഷനായി കണക്കാക്കുന്നു.സഞ്ജുവിന് ടീമിലും പ്ലെയിങ് ഇലവനിലും സ്ഥാനം ലഭിക്കുമെന്ന് ടീം മാനേജ്‌മെന്റ് ഉറപ്പുനൽകിയില്ല. അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെട്ട സ്ലോട്ട് ഇല്ലായിരുന്നു.
Suryakumar Yadav in this world cup
— Anurag™ (@SamsonCentral) November 19, 2023
Matches:7
Runs: 106
Avg: 17
SR: 101
Remember he was picked with an odi avg of 24 over Sanju Samson with 57 odi avg.#INDvAUS #INDvsAUSfinal #Sanjusamson pic.twitter.com/OF5zD9soL5