ഭാഗ്യംകൊണ്ടാണ് സൂര്യകുമാർ യാദവിന് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞത് |Suryakumar Yadav

ഏകദിനത്തിലെ തുടർച്ചയായ മോശം പ്രകടനങ്ങൾക്കിടയിലും, ഇന്ത്യയുടെ മിസ്റ്റർ 360 ഡിഗ്രി ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സൂര്യകുമാറിന് ടീമിൽ ഇടം കണ്ടെത്താൻ കഴിഞ്ഞത് അങ്ങേയറ്റം ഭാഗ്യമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ടോം മൂഡി അഭിപ്രായപ്പെട്ടു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ടോം മൂഡിയുടെ പ്രതികരണം.’ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ മികച്ച താരമാണ് അദ്ദേഹം. എല്ലാവരും അദ്ദേഹത്തിന്റെ ബാറ്റിങ് ഇഷ്ടപ്പെടുന്നു. എന്നാൽ അദ്ദേഹം ഏകദിനത്തിൽ അത്ര മികച്ച പ്രാവീണ്യമുള്ള താരമല്ല. ഏകദിനത്തിൽ 20നു മുകളിൽ മത്സരം സൂര്യകുമാർ കളിച്ചെങ്കിലും കാര്യമായ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. ടി20യിൽ അദ്ദേഹം മിന്നും പ്രതിഭയാണ് തർക്കമില്ല. എന്നാൽ 50 ഓവർ ഫോർമാറ്റ് തീർത്തും വിഭിന്നമാണ്. അതിൽ ഇന്നുവരെ ഒരു മികവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. ഏഷ്യാ കപ്പിലും അതിനു മാറ്റം സംഭവിക്കുമെന്നു പ്രതീക്ഷിക്കാൻ വയ്യ’ മൂഡി പറഞ്ഞു.

” മികച്ച ഓപ്ഷനുകൾ ലഭ്യമാണ്. യശസ്വി ജയ്‌സ്വാളിനെ പോലെയുള്ള ഒരു യുവതാരത്തെ ഞാൻ ആ സ്ഥനത്ത് കാണുന്നത് അല്ലെങ്കിൽ ആ സ്ഥാനം എടുത്ത് ഒരു റിസ്റ്റ് സ്പിന്നറെ കളിക്കൂ,” മൂഡി പറഞ്ഞു.സൂര്യകുമാർ 26 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്, 24.33 ശരാശരിയിലും 101.38 സ്ട്രൈക്ക് റേറ്റിലും 511 റൺസ് മാത്രമാണ് നേടിയത്. 50 ഓവർ ഫോർമാറ്റിൽ ഇതുവരെ രണ്ട് അർധസെഞ്ചുറികൾ മാത്രമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

മാർച്ചിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തുടരെ പൂജ്യത്തിനു പുറത്തായി നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കിയ താരമാണ് സൂര്യ .

Rate this post