നാല് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ , ഓസ്ട്രേലിയ 181 ന് പുറത്ത് | India | Australia
സിഡ്‌നി ടെസ്റ്റിൽ 4 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 181 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി പ്രസീദ് കൃഷ്ണ മോഹമാൻഡ് സിറാജ് എന്നിവർ മൂന്നു വിക്കറ്റും നിതീഷ് കുമാർ ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 57 റൺസ് നേടിയ അരങ്ങേറ്റക്കാരൻ ബ്യൂ വെബ്‌സറ്ററാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസാണ് നേടിയത്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 9 എന്ന നിലയിൽ രണ്ടാം ആരംഭിച്ച ഓസ്‌ട്രേലിയക്ക് സ്കോർ ബോർഡിൽ 15 റൺസ് ആയപ്പോൾ രണ്ടാം വിക്കറ്റ് നഷ്ടമായി.2 റൺസ് മാത്രം നേടിയ മര്‍നസ് ലബുഷാനെയെ ജസ്പ്രീത് ബുംറ പുറത്താക്കി. സ്കോർ 35 ആയപ്പോൾ 23 റൺസ് നേടിയ യുവ ഓപ്പണർ സാം കോണ്‍സ്റ്റാസിനെ മുഹമ്മദ് സിറാജ് പുറത്താക്കി.അതേ ഓവറില്‍ 4 റൺസ് നേടിയ ട്രാവിസ് ഹെഡിനേയും സിറാജ് മടക്കി.
അഞ്ചാം വിക്കട്ടിൽ ഒത്തുചേർന്ന് അരങ്ങേറ്റക്കാരൻ ബ്യൂ വെബ്‌സറ്ററും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസീസിന് പതിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നാൽ സ്കോർ 9 ആയപ്പോൾ 33 റൺസ് നേടിയ സ്മിത്തിനെ പ്രസീദ് കൃഷ്ണ മടക്കി അയച്ചു. 21 റൺസുമായി കളിച്ച അലക്സ് കാരിയെയും പ്രസീദ് കൃഷ്ണ പുറത്താക്കി. പിന്നാലെ ബ്യൂ വെബ്‌സറ്റർ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 162 ആയപ്പോൾ ഓസീസിന് നായകൻ പാറ്റ് കമ്മിൻസിനെ നഷ്ടമായി.
10 റൺസ് നേടിയ കമ്മിൻസിനെ നിതീഷ് കുമാർ റെഡ്‌ഡി വിരാട് കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ ഒരു റൺസ് നേടിയ മിച്ചൽ സ്റ്റാർക്കിനെയും നിതീഷ് മടക്കി അയച്ചു. 57 റൺസ് നേടിയ ബ്യൂ വെബ്‌സറ്ററെ പ്രസീദ് കൃഷ്ണ പുറത്താക്കിയതോടെ ഓസീസ് 9 വിക്കറ്റ് നഷ്ടത്തിൽ 166 എന്ന നിലയിലായി. സ്കോർ 181 ആയപ്പോൾ ഓസീസിന്റെ അവസാന വിക്കറ്റും നഷ്ടമായി.