കാത്തിരിപ്പിന് വിരാമം , സൗത്ത് ആഫ്രിക്കയെ കീഴടക്കി ടി 20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ | T 20 World Cup 2024

സൗത്ത് ആഫ്രിക്കയെ 7 റൺസിന്‌ പരാജയപ്പെടുത്തി ടി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. 177 റൺസ് വിജയലക്ഷ്യവുമായി സൗത്ത് ആഫ്രിക്കക്ക് 169 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 2007 ന് ശേഷം ആദ്യമായാണ് ഇന്ത്യ ടി 20 കിരീടം ഉയർത്തുന്നത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.മാര്‍കോ ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് നേടികൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ഹെന്റിച്ച് ക്ലാസന്റെ കയ്യിലൊതുങ്ങി. നേരിട്ട രണ്ടാമത്തെ പന്തില്‍ പന്തും മടങ്ങി. മഹാരാജിന്റെ ഫുള്‍ടോസ് ബാറ്റി തട്ടി പൊങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് അനായാസ ക്യാച്ച് കയ്യിലൊതുക്കി.

നാല് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ റബാദയും, ക്ലാസന്റെ കൈകളിലെത്തിച്ചു. ഇതോടെ മൂന്നിന് 34 എന്ന നിലയിലായി ഇന്ത്യ. നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോലി അക്‌സർ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിഗ്‌സിനെ മുന്നോട്ട് കൊണ്ട് പോയി. ഇരു താരങ്ങളും കരുതലോടെയാണ് മുന്നോട്ട് പോയത്.14 ആം ഓവറിൽ ഐനൈൻ സ്കോർ 100 കടന്നു. സ്കോർ 106 ൽ നിൽക്കെ അക്‌സർ പട്ടേലിനെ ഇന്ത്യക്ക് നഷ്ട്ടമായി. 31 പന്തിൽ നിന്നും 4 സിക്സ് അടക്കം 47 റൺസ് നേടിയ ആക്‌സറിനെ ഡി കോക്ക് റൺ ഔട്ടാക്കി.

15 ഓവറുകൾ അവസാനിച്ചപ്പോൾ 4 വിക്കറ്റിന് 118 എന്ന നിലയിലായിരുന്നു ഇന്ത്യ. 17 ആം ഓവറിൽ വിരാട് കോലി അർദ്ധ സെഞ്ച്വറി തികച്ചു. 48 പന്തിൽ നിന്നും 4 ബൗണ്ടറികളോടെയാണ് കോലി ഫിഫ്റ്റി പൂർത്തിയാക്കിയത്. ഫിഫ്റ്റി അടിച്ചതിനു പിന്നാലെ റബാഡക്കെതിരെ കോലി സിക്‌സും അടിച്ചു. 18 ആം ഓവറിൽ ഇന്ത്യൻ സ്കോർ 150 കടന്നു. 19 ആം ഓവറിൽ സ്കോർ 163 ൽ നിൽക്കെ കോലിയെ ഇന്ത്യക്ക് നഷ്ടമായി. 59 പന്തിൽ നിന്നും 76 റൺസാണ് കോലി നേടിയത്

5/5 - (1 vote)