‘ക്രിക്കറ്റ് ലോകം അടക്കി ഭരിച്ച് ഇന്ത്യ’ : ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനവുമായി ടീം ഇന്ത്യ | Indian Cricket

രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലുകൾക്ക് യോഗ്യത നേടുകയും രണ്ട് തവണയും തോൽക്കുകയും ചെയ്ത ടീമാണ് ഇന്ത്യ. എന്നാൽ ഇത്തവണ കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ കളിക്കുന്നത്.ഇംഗ്ലണ്ടിനെതിരെ ഒരു ഇന്നിംഗ്‌സിനും 64 റൺസിനും വിജയിച്ച് WTC പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ.

ധർമ്മശാലയിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലെ വിജയം ഇന്ത്യക്ക് 12 നിർണായക WTC പോയിൻ്റുകൾ കൂടി നേടാൻ സഹായിച്ചു. ഇത് ഇന്ത്യയുടെ പോയിൻ്റ് ശതമാനം 64.58 ൽ നിന്ന് 68.51 ആയി ഉയർത്തി.ശനിയാഴ്ച അപ്‌ഡേറ്റ് ചെയ്ത ഏറ്റവും പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-25 പോയിൻ്റ് ടേബിളിൽ ഇന്ത്യയെ 74 പോയിൻ്റിലേക്കും അവരുടെ പോയിൻ്റ് ശതമാനം (PP) 68.51 ആയും എത്തിച്ചു.

ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെ തുടർച്ചയായ നാലാമത്തെ തോൽവി അവരെ സ്റ്റാൻഡിംഗിൽ എട്ടാം സ്ഥാനത്ത് എത്തിച്ചു.അവരുടെ പോയിൻ്റ് ശതമാനത്തിൽ ഇടിവ് സംഭവിച്ചു, മുമ്പ് 19.44 ആയത് 17.5 ആയി കുറഞ്ഞു. ന്യൂസിലൻഡും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ക്രൈസ്റ്റ് ചർച്ച് ടെസ്റ്റിൽ ഇരു ടീമുകൾക്കും ജയിക്കാം, ഓസ്‌ട്രേലിയ ജയിച്ചാൽ 62.5 ലേക്ക് നീങ്ങും, കിവീസ് ജയിച്ചാൽ 66.6ൽ എത്തും. അങ്ങനെ ക്രൈസ്റ്റ് ചർച്ച് ടെസ്റ്റിനു ശേഷവും ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരും. രണ്ടാം സ്ഥാനത്തെത്താൻ ന്യൂസിലൻഡും ഓസ്‌ട്രേലിയയും തമ്മിലാണ് പോരാട്ടം.

ഇംഗ്ലണ്ടിനെതിരായ 4-1 പരമ്പര വിജയത്തിന് ശേഷം ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ ഐസിസി പുരുഷ ടെസ്റ്റ് ടീം റാങ്കിംഗിൽ അഭിമാനകരമായ ഒന്നാം സ്ഥാനം സ്വന്തമാക്കി. പരമ്പര വിജയത്തോടെ ഇന്ത്യക്ക് 122 റേറ്റിംഗ് പോയിൻ്റുകൾ ആയി.117 റേറ്റിംഗ് പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ. 111 റേറ്റിംഗ് പോയിൻ്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ക്രിക്കറ്റിന്റെ മൂന്നു ഫോര്മാറ്റിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.ഏകദിനത്തിൽ 121 റേറ്റിംഗ് പോയിൻ്റുകളും ടി20യിൽ 266 റേറ്റിംഗ് പോയിൻ്റുകളും നേടിയാണ് ഇന്ത്യ മുകളിൽ നിൽക്കുന്നത്.

Rate this post