രാഹുൽ ദ്രാവിഡ് തുടരാൻ സാധ്യതയില്ല, വേൾഡ് കപ്പിന് ശേഷം ഇന്ത്യയ്ക്ക് പുതിയ പരിശീലകൻ

2023 ലെ ലോകകപ്പ് ഇന്ത്യ നേടിയാലും ഇല്ലെങ്കിലും മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും രാഹുൽ ദ്രാവിഡ് പടിയിറങ്ങും. ലോകകപ്പിന് ശേഷം അദ്ദേഹം കരാർ പുതുക്കാൻ സാധ്യതയില്ല.ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ധാരാളം യാത്രകളും കുടുംബത്തോടൊപ്പമുള്ള സമയക്കുറവും ദ്രാവിഡിനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്.

എന്നാൽ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഇത് നിഷേധിക്കുകയാണ്. ലോകകപ്പിന് മുമ്പോ ശേഷമോ രാഹുൽ ദ്രാവിഡിന്റെ പുതുക്കൽ സംബന്ധിച്ച് ബിസിസിഐ ചർച്ച നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.എന്നാൽ ഇപ്പോൾ 2023 ലോകകപ്പ് നേടുന്നതിലാണ് ശ്രദ്ധ.നീട്ടുന്നതിനെക്കുറിച്ചോ പുതുക്കുന്നതിനെക്കുറിച്ചോ രാഹുലുമായി ചർച്ചകളൊന്നും നടന്നിട്ടില്ല. ഞങ്ങൾ എല്ലാവരും ഇപ്പോൾ ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വേൾഡ് കപ്പിന് മുമ്പ് ഞങ്ങൾ രാഹുലുമായി ചർച്ച നടത്തുകയും ഒരു തീരുമാനം എടുക്കുകയും ചെയ്യും.

അദ്ദേഹം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇതുവരെ ഞങ്ങൾക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ല എന്നും ബിസിസിഐ അറിയിച്ചു.T20 WC 2021 പുറത്തായതിന് ശേഷം രവി ശാസ്ത്രിയിൽ നിന്ന് ചുമതലയേറ്റ ശേഷം രാഹുൽ ദ്രാവിഡിന് അത്ര മികച റെക്കോർഡല്ല ഉള്ളത്.അദ്ദേഹത്തിന്റെ കീഴിലായിരിക്കെ, ഇന്ത്യ സ്വന്തം തട്ടകത്തിൽ ആധിപത്യം ഉറപ്പിച്ചു. ഓസ്‌ട്രേലിയയോട് ഒരു പരമ്പര മാത്രമാണ് തോറ്റത്.എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ്, ഏകദിന പരമ്പരകളിൽ ഇന്ത്യ തോറ്റിരുന്നു, ബംഗ്ലാദേശിനോട് ഏകദിന പരമ്പരയിലും ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, ഡബ്ല്യുടിസി ഫൈനൽ എന്നിവയിലും ഇന്ത്യ പരാജയപ്പെട്ടു.

ദ്രാവിഡ് സ്ഥാനമിഴിഞ്ഞാൽ മുൻ സിംബാബ്‌വെ താരം ആൻഡി ഫ്ലവർ എത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ബിസിസിഐ മുൻ ലഖ്‌നൗ സൂപ്പർ ജയന്റ്സ് പരിശീലകനെ ബന്ധപ്പെടുകയോ ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ല.രാഹുൽ ദ്രാവിഡും ബിസിസിഐയും വേർപിരിയുകയാണെങ്കിൽ, വിവിഎസ് ലക്ഷ്മൺ മികച്ച ഓപ്ഷനാകും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായ അദ്ദേഹം ഇതിനകം തന്നെ പിൻഗാമിയായി നിശ്ചയിച്ചിട്ടുണ്ട്. ദ്രാവിഡ് വിശ്രമത്തിലായിരുന്നപ്പോൾ ലക്ഷ്മൺ പരിശീലകനായിരുന്നു.

Rate this post