‘ഇതാണ് കാലത്തിന്റെ കാവ്യനീതി’ : സഞ്ജുവിന്റെ മുന്നിൽ പരിശീലനം നടത്തി ഇന്ത്യൻ താരങ്ങൾ |Sanju Samson

ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് അടുത്തെത്തിയിരിക്കുകയാണ് . ക്രിക്കറ്റ്‌ ലോകക്കപ്പ് 2023 ആരംഭം കുറിക്കാൻ കേവലം ദിവസങ്ങൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ ഒരുക്കം ആരംഭിച്ചു കഴിഞ്ഞു.സന്നാഹ മത്സരങ്ങൾ പലതും മഴ കാരണം മുടങ്ങുന്നു എങ്കിലും ടീമുകൾ എല്ലാം തന്നെ പരിശീലനവും മികവിൽ തന്നെ തുടരുകയാണ്.

അതേസമയം ഇന്ത്യൻ ടീമിന് ഇന്നാണ് രണ്ടാമത്തെ സന്നാഹ മത്സരം. നെതർലാൻഡ് എതിരായ ടീം ഇന്ത്യയുടെ സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക.മത്സരം മഴ കാരണം നടക്കുമോ എന്നുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ. എന്നാൽ ടീം ഇന്ത്യ അവരുടെ പരിശീലനം നടത്തിയത് തുമ്പ ക്രിക്കറ്റ്‌ ഗ്രൗണ്ടിലാണ്.

അവിടെ സഞ്ജു സാംസൺ ചിത്രം കാണാൻ ഇടയായി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം.തുമ്പ ഗ്രൗണ്ടിൽ ടീം ഇന്ത്യ പരിശീലനം നടത്തുമ്പോൾ അവിടെയാണ് സഞ്ജു സാംസൺ വലിയ ചിത്രം കാണാൻ കഴിയുന്നത്. ഇതാണ് സഞ്ജു റേഞ്ച് എന്നാണ് ഫാൻസ്‌ അടക്കം പറയുന്നത്.ഇതാണ് കാലത്തിന്റെ കാവ്യനീതി. തിരുവനന്തപുരത്ത് സഞ്ജുവിന്റെ കൂറ്റന്‍ ഛായ ചിത്രത്തിന് സമീപത്തിലായി പരിശീലകനത്തിലേര്‍പ്പെടുന്ന ടീം ഇന്ത്യ. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നുളള ദൃശ്യം വൈറലായിരിക്കുകയാണ്.

കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയാണ് പരിശീലനം നടത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ തലയുയര്‍ത്തി സഞ്ജുവിന്റെ ചിത്രം നിറഞ്ഞ് നില്‍ക്കുന്നത് ആണ് കാണുന്നത്.

Rate this post